Obituary | മലപ്പുറം സ്വദേശി സഊദിയിലെ ഉംലജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Apr 29, 2023, 19:36 IST
യാംബു: (www.kvartha.com) മലപ്പുറം സ്വദേശി സഊദിയിലെ ഉംലജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം വാറങ്കോട് സ്വദേശി ഇടവഴിക്കല്‍ അബ്ദുല്‍ ജലീല്‍ (47) ആണ് മരിച്ചത്. ദുബൈയില്‍ ഗള്‍ഫ് റോക് എന്‍ജിനീയറിങ് കംപനിയില്‍ സൈറ്റ് സൂപര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
കംപനിയുടെ നിര്‍ദേശപ്രകാരം ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ആദ്യമാണ് ജലീല്‍ സഊദിയില്‍ എത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
പരേതനായ ഇടവഴിക്കല്‍ അബൂബക്കര്‍ ആണ് പിതാവ്. മാതാവ്: ആഇശക്കുട്ടി പട്ടര്‍കടവന്‍. ഭാര്യ: ശമീന ഇറയത്ത്. മക്കള്‍: ആഇശ റിദ, റൈഹാന്‍, റാജി ഫാത്വിമ. സഹോദരങ്ങള്‍: ഖമറുദ്ദീന്‍, ഫാത്വിമ സുഹ്‌റ, മുംതാസ്, ഹാജിറ.
ഉംലജ് ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സഊദിയില്‍ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് സഊദിയിലുള്ള ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉംലജിലെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
കംപനിയുടെ നിര്‍ദേശപ്രകാരം ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ആദ്യമാണ് ജലീല്‍ സഊദിയില്‍ എത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഉംലജ് ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സഊദിയില്‍ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് സഊദിയിലുള്ള ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉംലജിലെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Keywords: Malappuram Native died of heart attack in Umlaj, Saudi Arabia, News, Dead, Dead Body, Obituary, Death, Gulf, Hospital, Malappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.