സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
Mar 3, 2021, 12:43 IST
റിയാദ്: (www.kvartha.com 03.03.2021) സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന ഷറഫിയ ബാഗ്ദാദിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും സൗദി അറേബ്യയിലെത്തിയത്. ഭര്‍ത്താവും രണ്ട് മക്കളും ഫ്ലാറ്റിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.