മനാമ: മലയാളിയായ ഷോപ്പുടമ പാസ്പോര്‍ട്ടും രേഖകളും വിട്ടുകൊടുക്കാതെ മലയാളി യുവാവിനെ കേസില്‍ കുടുക്കി. സനദിലെ ഷോപ്പില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി റിയാസ് ജബ്ബാറാണ് (24) കേസില്‍ അകപ്പെട്ട് ജയിലിലായത്. ഓഗസ്റ്റ് 29ന് റണ്‍ എവേയാണെന്ന് പറഞ്ഞാണ് ഷോപ്പുടമ യുവാവിനെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.
സംഭവം നടന്ന രാത്രിതന്നെ ജബ്ബാര്‍ ജോലിക്ക് കയറാന്‍ ഉദ്ദേശിച്ച പുതിയ ഷോപ്പിന്റെ ഉടമ പാസ്പോര്‍ട്ടും രേഖകളും ഈസാടൗണ്‍ സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നുവത്രെ. 30ന് ജബ്ബാറിനെ കോടതിയില്‍ ഹാജരാക്കി. സെപ്റ്റംബര്‍ 16നകം വിസ അടിച്ച് പുറത്തു പോകാന്‍ കോടതി അനുമതി നല്‍കുകയും യുവാവിനെ 10 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനാല്‍ വിസ അടിക്കാന്‍ കഴിഞ്ഞില്ല.
ഈസാ ടൗണ്‍ സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ പാസ്പോര്‍ട്ട് പഴയ ഷോപ് ഉടമക്ക് കൈമാറിയെന്നാണ് ഇവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഇതിനിടെ 16ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിസ അടിക്കാന്‍ ഈമാസം 30 വരെ കോടതി സമയം നല്‍കിയിരിക്കുകയാണ്.

keywords: Gulf, Manana, Kuwait, Malayalee, Jail,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.