Tragedy | സൗദിയില്‍ വാഹനമിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം റോഡരികില്‍ മറ്റൊരു വാഹനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ
● മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍.
● നടപടികള്‍ക്ക് ശേഷം ജുബൈലില്‍ ഖബറടക്കും.
● ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുന്നു.
റിയാദ്: (KVARTHA) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം അരീക്കോട് അത്താണിക്കല്‍ സ്വദേശി സഹീദ് ചെറൂത്ത് (40) ആണ് മരിച്ചത്. റോഡിന്റെ അരികില്‍ വാഹനം നിര്‍ത്തി അതിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടയില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം.
റാസ് അല്‍ ഖൈര്‍ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്. ജുബൈലിലെ ഒരു ഓയില്‍ വര്‍ക്ക് ഷോപ്പില്‍ ഹെവി ട്രക്ക് ഡ്രൈവറായിട്ട് ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ജുബൈലില്‍ ഖബറടക്കും. ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഐ.സി.എഫ് പ്രവര്‍ത്തകരായ ഉമര്‍ സഖാഫി, ഷഫീഖ് വിളയില്‍, റഫീഖ് മരഞ്ചാട്ടി എന്നിവര്‍ രംഗത്തുണ്ട്.
കൈത്തായില്‍പാറ അബൂബക്കര്‍ മുസ്ലിയാരുടെ മകനാണ്. മാതാവ്: ഫാത്തിമ. ഭാര്യ: ജുവൈരിയത്തുല്‍ ഹുസ്‌ന, മക്കള്‍: ഫാത്തിമ റന്‍സ, മുഹമ്മദ് റസാന്‍.
#SaudiAccident #MalayaliDeath #OverseasIndian #Kerala #RIP