Diana award | ഡയാന പുരസ്‌കാരം നേടി മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി സന അശ്റഫ്; ബഹുമതി വനിതാ ശാക്തീകരണത്തിന്

 


കണ്ണൂര്‍: (www.kvartha.com) മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി പഠനത്തിനിടെ സാമൂഹികപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ ഡയാന പുരസ്‌കാരം നേടി. സാമൂഹിക പ്രവര്‍ത്തനത്തിനോ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി ബ്രിടീഷ് സര്‍കാര്‍, അന്തരിച്ച ഡയാന രാജകുമാരിയുടെ സ്മരണാര്‍ഥം നല്‍കുന്ന ഉയര്‍ന്ന അംഗീകാരമായ ഡയാന അവാര്‍ഡിന് കണ്ണൂര്‍ തോട്ടട സ്വദേശിനിയും ദുബൈ ജെംസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ സന അശ്രഫ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
                                  
Diana award | ഡയാന പുരസ്‌കാരം നേടി മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി സന അശ്റഫ്; ബഹുമതി വനിതാ ശാക്തീകരണത്തിന്

സ്‌കൂള്‍ പഠനത്തിനിടയില്‍ വനിതാ ശാക്തീകരണത്തിനായുള്ള ശക്തമായ അഭിനിവേശത്തോടെ സ്ത്രീകളുടെ മാറ്റത്തിനും ഉയര്‍ച്ചക്കും വേണ്ടിയുള്ള സനയുടെ പ്രവര്‍ത്തങ്ങള്‍ പരിഗണിച്ചാണ് ഡയാന അവാര്‍ഡ് നല്‍കി ആദരിക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണത്തില്‍ ശക്തമായി ഇടപെടുന്ന സന, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ 'ഫോര്‍-ഹെര്‍' വഴി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളെ സഹായിക്കുന്നതില്‍ മുന്‍നിരയിലുണ്ട്.

'ഫോര്‍-ഹെര്‍' എന്നതിന് കീഴിലുള്ള സനയുടെ പ്രൊജക്റ്റ് ഫീനിക്‌സ് ലൈംഗികാതിക്രമത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സഹായിച്ചു. സന്നദ്ധ സ്ഥാപനമായ 'സൂപര്‍ പൊസിഷന്‍ ദുബൈ' സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം നല്‍കാനും സന സഹായിക്കുന്നു. ദുബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ മായംമുക്ക് സ്വദേശി അശ്‌റഫ് ചലിക്കണ്ടി - സോഫ്റ്റ്വെയര്‍ ട്രെയിനര്‍ സുമയ്യ കരേറാട് പാറക്കണ്ടത്തില്‍ ദമ്പതികളുടെ മകളാണ്.

Keywords:  Latest-News, Kerala, Kannur, Top-Headlines, School, Student, Award, Education, Gulf, Dubai, Women, Sana Ashraf, Diana award, Malayali school student Sana Ashraf won Diana award.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia