Obituary | അബൂദബിയിൽ മലയാളി വിദ്യാർഥി ഗോവണിയിൽ നിന്നും വീണുമരിച്ചു

 
Malayali student died after falling from staircase in Abu Dhabi
Malayali student died after falling from staircase in Abu Dhabi


അബൂദബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായിരുന്നു 

കണ്ണൂർ: (KVARTHA) അബൂദബിയിൽ മലയാളി ബിരുദ വിദ്യാർഥി ഗോവണിയിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ മാടായി പുതിയങ്ങാടി സ്വദേശിയായ അമൻ റാസിഖ് (23) ആണ് മരിച്ചത്. 

വീടിന്‍റെ കോണിപ്പടി ഇറങ്ങവേ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം കാരണം മരിക്കുകയുമായിരുന്നുവെന്നാണ് വിവരം. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

അബൂദബിയില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അമൻ റാസിഖ്. അബൂദബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖ് - കെ.സി ഫാത്തിബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia