Expat Died | സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ നാല് പേര്‍ക്ക് ദാരുണാന്ത്യം
അൽബാഹ: (KVARTHA) സൗദി അറേബ്യയിലെ (Saudi Arabia) അൽബാഹയിൽ (Albaha) ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് ചക്കിട്ടപാറ (Chakkittapara, Kozhikode.) സ്വദേശിയായ ജോയൽ തോമസ് (28) ആണ് മരിച്ച മലയാളി.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അൽബാഹയിൽ നിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ വാഹനം റോഡിൽ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ജോയൽ തോമസിനെ കൂടാതെ ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു.
മരിച്ച എല്ലാവരും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ജീവനക്കാരായിരുന്നു. ഒരു പരിപാടി കഴിഞ്ഞ് സാധനസാമഗ്രികളുമായി മടങ്ങുമ്പോഴായിരുന്നു ദുരന്തം. ഫോട്ടോഗ്രാഫറായ ജോയൽ അടുത്തിടെയാണ് സൗദിയിൽ ജോലിക്കെത്തിയത്. മാതാവ് മോളി. സഹോദരൻ ജോജി. അൽബാഹ ആശുപത്രിയിലാണ് മൃതദേഹങ്ങൾ.#SaudiAccident #KeralaYouth #RoadFatality #EventManagement #AlBaha #Expat