റിയാദില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; കൊലപാതകമെന്ന് ഭാര്യ
Oct 5, 2015, 15:47 IST
റിയാദ്: (www.kvartha.com 05.10.2015) റിയാദില്‍ മലയാളി യുവാവ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് ഭാര്യ. നിലമ്പൂര്‍ രാമന്‍കുത്ത് സ്വദേശി തണ്ടുപാറക്കല്‍ മുഹമ്മദ് ശരീഫാ(34) ണ് മരിച്ചത്.
താമസസ്ഥലത്തെ വര്‍ക്ക്ഷോപ്പില്‍ ശനിയാഴ്ച രാവിലെയാണ് കയറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മുഹമ്മദ് ശരീഫിന്റെ മൃതദേഹം കാണപ്പെട്ടത്. അതേസമയം മുഹമ്മദ് ശരീഫിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ഭാര്യ കരുളായി സ്വദേശിനി അസ്ളിയ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്കി.
കഴിഞ്ഞ ഏഴുവര്‍ഷമായി റിയാദിലെ ഒരു കരാര്‍ കമ്പനിക്ക് കീഴില്‍ സ്വിമ്മിങ് പൂള് ടെക്നീഷ്യനായി ജോലി നോക്കുകയായിരുന്നു മുഹമ്മദ് ശരീഫ്. ഒരാഴ്ച മുമ്പ് ജോലി സ്ഥലത്തെത്തിയ അജ്ഞാതര്‍ മുഹമ്മദ് ശരീഫിനെ കൈയും കാലും കെട്ടി തലക്കടിച്ച് പരിക്കേല്പിച്ച ശേഷം കടന്നുകളഞ്ഞിരുന്നു. ജോലി സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ട ശരീഫിനെ കമ്പനി അധികൃതരാണ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്. അസുഖം ഭേദമായപ്പോള്‍ ആദ്യം താമസിച്ചിരുന്നിടത്ത് നിന്ന് മാറ്റി കമ്പനിയുടെ ദറഇയയിലുള്ള ക്യാമ്പില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. ഈ ക്യാമ്പിനുള്ളിലെ വര്‍ക്ക്ഷോപ്പിലാണ് മുഹമ്മദ് ശരീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് വര്‍ക്ക്ഷോപ്പില്‍ ശരീഫിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. കൈകാലുകള്‍ കൂട്ടിക്കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഉച്ചയോടെ പോലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
അതേസമയം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഭര്‍ത്താവിന് ഇല്ലായിരുന്നെന്നും ഇതൊരു
കൊലപാതകമാണെന്ന് സംശയിക്കുന്നവെന്നും ഭാര്യ എംബസിക്ക് നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം ആദ്യ ആക്രമണമുണ്ടായ സമയത്ത് പോലീസില്‍ പരാതിപ്പെട്ടിരുന്നില്ലെന്നാണ് വിവരം.
തണ്ടുപാറക്കല്‍ ബീരാന്ഖൗലത്ത് ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മുഹമ്മദ് ശരീഫ്. മരണവിവരമറിഞ്ഞ് ജിദ്ദയിലും മക്കയിലുമുള്ള മൂത്ത സഹോദരന്മാരായ ഫൈസല്‍, സൈനുല്‍ ആബിദ് എന്നിവര്‍ റിയാദിലെത്തിയിട്ടുണ്ട്. ഷമീമ, ജുനൈദ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

Also Read:
വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍
Keywords: Complaint, Embassy, Wife, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.