മസ്‌കറ്റ്: (www.kvartha.com 01.05.2020) ഒമാനില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷിനെ (28) ആണ് ഒമാനിലെ സഹമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹമില ഒരു കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ജൂണില്‍ നടത്താനിരുന്ന അഭിലാഷിന്റെ വിവാഹം കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹ തീയതി നീട്ടി വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കള്‍. നാലുവര്‍ഷമായി അഭിലാഷ് ഒമാനില്‍ താമസിക്കുകയാണ്. സജികുമാര്‍-ശാന്തകുമാരി ദമ്പതികളുടെ മകനാണ്. സഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Keywords: Muscat, News, Gulf, World, Death, Youth, hospital, Oman, Malayali, Marriage, Malayali youth found hanged to death in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.