ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
Dec 5, 2019, 10:54 IST
കുവൈത്ത് സിറ്റി: (www.kvartha.com 05.12.2019) ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ക്ലാപ്പന പ്രയാര്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയി(48)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 25 മുതല്‍ മോഹനെ കാണാനില്ലെന്ന പരാതിയുണ്ടായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മിനാ അബ്ദുല്ലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹം.
സമീപത്തു നിന്നു ലഭിച്ച പഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മൂന്നുവര്‍ഷമായി കുവൈത്തില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്തവിധം കരിഞ്ഞുപോയതിനാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയശേഷമാകും മൃതദേഹം വിട്ടുനല്‍കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനു നാട്ടില്‍ പരാതി നല്‍കി. പ്രീതയാണ് മോഹന്‍ റോയിയുടെ ഭാര്യ. മകള്‍: സെഞ്ചല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayali youth's dead body found burnt in Kuwait, Kuwait, News, Dead Body, Burnt to death, Missing, Complaint, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.