ദുബൈ: റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ദുബൈ സ്വദേശിയുടെ വാഹനത്തില്‍ മറ്റൊരു വാന്‍ തട്ടിയതിനെത്തുടര്‍ന്ന് വാന്‍ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം. തലയില്‍ കെട്ടിയിരുന്ന ഗതറ (തലയില്‍ കെട്ടുന്ന വളയം്) ഉപയോഗിച്ചാണ് തെക്കെന്‍ ഏഷ്യയിലെ ഡ്രൈവറെ നടുറോഡില്‍വച്ച് ദുബൈ സ്വദേശി കൈകാര്യം ചെയ്തത്.
മുന്നില്‍ പോവുകയായിരുന്ന ദുബൈ സ്വദേശിയുടെ വാഹനത്തിന്റെ വലതുവശത്ത് വാന്‍ ചെറുതായി ഉരസുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ദുബൈ സ്വദേശി തന്റെ വാഹനം നിര്‍ത്തി ഇറങ്ങിവന്ന് വാന്‍ ഡ്രൈവറെ വലിച്ചിറക്കി പൊതിരെ തല്ലുകയായിരുന്നു. സമീപത്തുനിന്ന ആള് മര്‍ദ്ദന ദൃശ്യം തന്റെമൊബൈല് ക്യാമറയില്‍പകര്‍ത്തി സോഷ്യല്‍ നെറ്റ്വര്ക്കുകളില് പ്രചരിപ്പിച്ചു. നിരവധിപേരാണ് വീഡിയോ ഷെയര്‍ചെയ്തത്.
ആയിരക്കണക്കിനാളുകള്‍ വീഡിയോ ദൃശ്യം കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതോടെ സംഭവം വിവാദമാവുകയും പോലീസ് ദുബൈ സ്വദേശിക്കെതിരെ കേസെടുക്കുകയുമായിരുന്നു. നിയമം ഏതൊരാള്‍ക്കും തുല്യമായതിനാലാണ് ദുബൈ സ്വദേശിക്കെതിരെ കേസ് ചാര്‍ജ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഇന്ത്യക്കാരനാണ് വാന്‍ ഡ്രൈവറെന്ന് വീഡിയോ ദൃശ്യത്തില്‍ പറയുന്നു.
മുന്നില്‍ പോവുകയായിരുന്ന ദുബൈ സ്വദേശിയുടെ വാഹനത്തിന്റെ വലതുവശത്ത് വാന്‍ ചെറുതായി ഉരസുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ദുബൈ സ്വദേശി തന്റെ വാഹനം നിര്‍ത്തി ഇറങ്ങിവന്ന് വാന്‍ ഡ്രൈവറെ വലിച്ചിറക്കി പൊതിരെ തല്ലുകയായിരുന്നു. സമീപത്തുനിന്ന ആള് മര്‍ദ്ദന ദൃശ്യം തന്റെമൊബൈല് ക്യാമറയില്‍പകര്‍ത്തി സോഷ്യല്‍ നെറ്റ്വര്ക്കുകളില് പ്രചരിപ്പിച്ചു. നിരവധിപേരാണ് വീഡിയോ ഷെയര്‍ചെയ്തത്.

Player created by Inbound Now - Social Media Tools.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.