യുഎഇയില്‍ ശമ്പളം ചോദിച്ച പ്രവാസി യുവാവിനെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദിച്ചു, പരാതി നല്കിയാല് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; രണ്ട് ഇന്ത്യന്‍ പൗരന്മാര്ക്കെതിരെ കോടതിയില്‍ വിചാരണ
Feb 17, 2020, 13:35 IST
ദുബൈ: (www.kvartha.com 17.02.2020) യുഎഇയില്‍ ശമ്പളം ചോദിച്ച പ്രവാസി യുവാവിനെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദിച്ച രണ്ട് ഇന്ത്യന്‍ പൗരന്മാര്ക്കെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു. കേസില്‍ ഫെബ്രുവരി 23ന് കോടതി വിധിപറയും.മര്‍ദനത്തിന് പുറമെ മോഷണം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്ത്യന്‍ പൗരന്മാരായ 21കാരനും 27കാരനും മറ്റ് ചിലര്‍ക്കൊപ്പം ചേര്‍ന്ന് 24 വയസുകാരനായ ഇന്ത്യക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. യുവാവ് ശമ്പളം ചോദിച്ചതിനെ തുടര്‍ന്ന് വഴക്കുണ്ടാകുകയും പണം നല്‍കിയില്ലെങ്കില്‍ താന്‍ പൊലീസിനെ വിളിക്കുമെന്നും യുവാവ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാനും തീരുമാനിക്കുകയും ചെയ്തതിനിടയിലായിരുന്നു നവംബര്‍ 19ന് അല്‍ റഫയിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് പ്രതികളും മറ്റുള്ളവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു.
തുടര്‍ന്ന് യുവാവിനെ വിവസ്ത്രനാക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. യുവാവ് അല്‍ റഫ സ്റ്റേഷനില്‍ അറിയിച്ചതിന് പിന്നാലെ ദിവസങ്ങള്‍ക്കകം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Keywords: Dubai, News, Gulf, World, attack, Court, Case, Youth, Police, Arrest, Crime, Complaint, Man demands wages in Dubai, gets assaulted

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.