താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയെന്നാരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തി; പ്രവാസിയെ 3വര്‍ഷത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ച് ദുബൈ ക്രിമിനല്‍ കോടതി
Dec 3, 2019, 14:44 IST
ദുബൈ: (www.kvartha.com 03.12.2019) താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയെന്നാരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും തുടര്‍ന്ന് നാടുകടത്താനും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. എന്നാല്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല സുഹൃത്തിനെ മര്‍ദിച്ചതെന്ന് ഏഷ്യക്കാരനായ പ്രതി കോടതിയില്‍ പറഞ്ഞു.
അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സോണിലെ തൊഴിലാളികളുടെ താമസ സ്ഥലത്തായിരുന്നു കൊലപാതകം നടന്നത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയതിനാണ് പ്രതി മര്‍ദിച്ചത്. സുഹൃത്തിനെ മര്‍ദിച്ചുവെന്ന് പ്രതി സമ്മതിച്ചുവെങ്കിലും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലായിരുന്നുവെന്ന് കോടതിയില്‍ തുറന്നുപറഞ്ഞു.
അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് സുഹൃത്ത് മരിച്ച വിവരം അറിഞ്ഞത്. മുറിക്ക് പുറത്ത് മൃതദേഹം കണ്ട മറ്റ് തൊഴിലാളികള്‍ പോലീസിനെ വിളിക്കാന്‍ തുടങ്ങിയതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man kills friend in Dubai for sleeping on his bed,Dubai, News, Murder, Crime, Criminal Case, Court Order, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.