മൂന്ന് വയസുകാരിയെ പിതാവ് കുത്തിക്കൊന്നു

 


റിയാദ്: (www.kvartha.com 29.06.2016) മൂന്ന് വയസുകാരിയായ മകളെ കുത്തിക്കൊന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മകളെ കൊലപ്പെടുത്തി മൃതദേഹം ഇയാള്‍ മുറിയിലിട്ട് പൂട്ടി.

മുന്‍ ഭാര്യയുടെ അപേക്ഷ പ്രകാരമാണ് പോലീസ് റിയാദിലെ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പൂട്ടിയിട്ട മുറിയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയുടെ മൃതദേഹമാണ് പോലീസ് കണ്ടത്.

മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവിനെ കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ സുരക്ഷയെ ചൊല്ലി മാതാവിന് ആശങ്കയുണ്ടായിരുന്നു. പിതാവിനൊപ്പമായിരുന്നു കുട്ടിയുടെ താമസം.

സദ പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
മൂന്ന് വയസുകാരിയെ പിതാവ് കുത്തിക്കൊന്നു

SUMMARY: A Saudi man stabbed his three-year-old daughter to death before locking her body in the bedroom at their house in the Gulf Kingdom.

Keywords: Saudi man, Stabbed, Three-year-old, Daughter, Death, Before, Locking, Body, Bedroom, Gulf Kingdom.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia