നിസ്കാരത്തിനിടെ വിശ്വാസികള്‍ക്ക് വിശറിവീശുന്ന യുവാവിന്റെ വീഡിയോ യൂട്യൂബില്‍
Aug 23, 2012, 22:22 IST
മക്ക: കടുത്ത ചൂടില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ക്ക് വിശറി വീശുന്ന യുവാവിന്റെ വീഡിയോ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു.
പുണ്യനഗരമായ മക്കയിലെ ഗ്രാന്‍ഡ് മോസ്ക്കില്‍ നിന്നുമുള്ള ദൃശ്യമാണ് യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. നിസ്ക്കരത്തിനിടയില്‍ വിയര്‍പ്പില്‍ മുങ്ങുന്ന വിശ്വാസികള്‍ക്ക് നേരെ വിശറി വീശുന്ന യുവാവും ഇടയ്ക്കിടെ കൈത്തലം കൊണ്ട് വിയര്‍പ്പ് തുടയ്ക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
വിശുദ്ധ റമദാനില്‍ നടന്ന നിസ്ക്കാരത്തിനിടയില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇപ്രാവശ്യം റമദാനില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അതികഠിനമായ ചൂടാണ് അനുഭവപ്പെട്ടത്.
English Summery
Feeling sorry for sweating worshippers at the Grand Mosque in Makkah, a man decided to stop praying, grabbed a paper sheet fastened by a piece of wood and started to fan for men praying at the world’s largest mosque.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.