World Cup Match | ഫുട്‌ബോള്‍ ജ്വരം ഇങ്ങനെയും! ശസ്ത്രക്രിയയ്ക്കിടെ ഓപറേഷന്‍ തീയേറ്ററില്‍ ലോകകപ്പ് മത്സരം തത്സമയം കണ്ട് രോഗി; അവാര്‍ഡ് നല്‍കണമെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര; ദൃശ്യം വൈറല്‍

 


ദോഹ: (www.kvartha.com) ലോകമെമ്പാടും ഫുട്‌ബോള്‍ ലോകകപ്പ് ജ്വരം അലയടിക്കുകയാണ്. അനവധി കായിക പ്രേമികള്‍ ഖത്വറിലേക്ക് പോകുകയും സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു, അതേസമയം ടിവി സ്‌ക്രീനില്‍ മത്സരം തത്സമയം കാണുന്നവരും നിരവധിയാണ്. അതിനിടെ, ഒരു ഫുട്‌ബോള്‍ ആരാധകന്റെ വേറെ ലെവല്‍ ആവേശം സാമൂഹ്യ മാധ്യമങ്ങളില്‍ കൗതുകം സൃഷ്ടിച്ചു. ആശുപത്രിയില്‍ ഓപ്പറേഷന്‍ സമയത്ത് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണുന്ന രോഗിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.
              
World Cup Match | ഫുട്‌ബോള്‍ ജ്വരം ഇങ്ങനെയും! ശസ്ത്രക്രിയയ്ക്കിടെ ഓപറേഷന്‍ തീയേറ്ററില്‍ ലോകകപ്പ് മത്സരം തത്സമയം കണ്ട് രോഗി; അവാര്‍ഡ് നല്‍കണമെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര; ദൃശ്യം വൈറല്‍

ചിത്രം പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിലും പെട്ടു, ആ മനുഷ്യന്‍ ഏതെങ്കിലും തരത്തിലുള്ള ട്രോഫിക്ക് അര്‍ഹനാണോ എന്ന് ചോദിച്ച് അദ്ദേഹം ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. പോളിഷ് നഗരമായ കീല്‍സിലെ ഒരു ആശുപത്രിയാണ് വൈറലായ ചിത്രം പങ്കുവെച്ചത്. പോളണ്ടിലെ ഒരു രോഗി ഓപ്പറേഷന്‍ തിയറ്ററില്‍ കിടന്നിട്ടും ലോകകപ്പ് കണ്ടു എന്ന അടിക്കുറിപ്പോടെ നോട്‌സ് ഫ്രം പോളണ്ട് കുറിച്ച ട്വീറ്റാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.

പോളണ്ടിലെ കീല്‍സില്‍ രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് ട്വീറ്റില്‍ പറയുന്നു. ആ വ്യക്തിക്ക് നവംബര്‍ 25 ന് ശരീരത്തിന്റെ താഴത്തെ ഭാഗത്ത് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ വെയില്‍സും ഇറാനും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണാന്‍ കഴിയുമോ എന്ന് അദ്ദേഹം ആശുപത്രി അധികൃതരോട് ചോദിച്ചു. രോഗിയുടെ അഭ്യര്‍ത്ഥന മാനിക്കുകയും ടെലിവിഷന്‍ സെറ്റ് ഓപ്പറേഷന്‍ തിയറ്ററില്‍ സ്ഥാപിക്കുകയും ആയിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപറേഷനായി സ്പൈനല്‍ അനസ്‌തേഷ്യയാണ് രോഗിക്ക് നല്‍കിയത്. രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ അരക്കെട്ട് മുതല്‍ ശരീരം മരവിപ്പിക്കാന്‍ സ്പൈനല്‍ അനസ്‌തേഷ്യ നല്‍കുന്നു.

Keywords:  Latest-News, World, FIFA-World-Cup-2022, World Cup, Football, Sports, Hospital, Treatment, Health, Surgery, Man Watches FIFA World Cup Match During Surgery, Anand Mahindra Says He 'Deserves A Trophy'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia