വ്യാജരേഖകളുമായി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച ആയിരക്കണക്കിനാളുകള്‍ പിടിയില്‍

 


ദുബൈ: (www.kvartha.com 07.06.2016) വ്യാജരേഖകളുമായി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച ആയിരക്കണക്കിനാളുകള്‍ പിടിയില്‍. അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരില്‍ നിന്നും 1875 വ്യാജ രേഖകള്‍ പിടിച്ചെടുത്തതായി ദുബൈ താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ അറിയിച്ചു. പതിനാറു മാസത്തിനുള്ളിലെ യാത്രാരേഖകള്‍ പരിശോധിച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായത്.

രാജ്യത്തിന്റെ അതിര്‍ത്തി കവാടങ്ങള്‍ വഴി പ്രവേശിക്കാന്‍ ശ്രമിച്ച 19,000 പേര്‍ക്ക് അധികൃതര്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇവര്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയതാണ് ഇതിനുകാരണം. പാസ്‌പോര്‍ട്ടില്‍ തിരിമറി , കെട്ടിച്ചമച്ച രേഖകളുമായി യാത്രക്ക് ശ്രമിക്കുക തുടങ്ങിയ 818 ഓളം കേസുകളാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയതെന്ന് താമസകുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് അഹ്മദ് അല്‍മ അറിയിച്ചു.

രാജ്യസുരക്ഷയുടെ ഭാഗമായി അതിനൂതന സാങ്കേതിക ഉപകരണങ്ങളും സ്മാര്‍ട്ട് സംവിധാനവും രാജ്യത്തെ പ്രവേശന കവാടങ്ങളില്‍ സജ്ജീകരിച്ചതിനാല്‍ വ്യാജ പാസ്‌പ്പോര്‍ട്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ലോകത്തെ ഏതുതരം പാസ്‌പോര്‍ട്ടുകളും താരതമ്യം ചെയ്തു ന്യൂനതകള്‍ കണ്ടെത്താനുള്ള പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് മേജര്‍ മുഹമ്മദ് പറയുന്നു.

ദുബൈയിലെ വിമാനത്താവളങ്ങള്‍ക്ക് പുറമെ ഹത്ത അതിര്‍ത്തി കവാടത്തിലും പാസ്‌പോര്‍ട്ട് പരിശോധനക്ക് നവീന സാങ്കേതിക സംവിധാനങ്ങളുണ്ട്. യാത്രാ രേഖകള്‍ പരിശോധിക്കുന്ന രാജ്യാന്തര സമിതിയില്‍ യു എ ഇ അംഗമായതിനാല്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ പരിശോധനകളില്‍ ഉണ്ടാകുമെന്ന് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട് മെന്റിലെ നിയമലംഘന അന്വഷണ വിഭാഗം തലവന്‍ കേണല്‍ ഖലഫ് അല്ഗയ്‌സ് അറിയിച്ചു.

വ്യാജരേഖകളുമായി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച ആയിരക്കണക്കിനാളുകള്‍ പിടിയില്‍

Also Read:
തോംസണ്‍ ജോസ് എസ് പിയായി കാസര്‍കോട്ട് തിരിച്ചെത്തുന്നു


Keywords:  Many held for submitting fake documents for passport , Dubai, Case, Technology, Protection, Airport, Passengers, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia