കോവിഡ് വാക്സീന് നല്കാന് ദുബൈയില്‍ സഞ്ചരിക്കുന്ന ക്ലിനികുകള്‍ സജ്ജം
Mar 10, 2021, 11:32 IST
ദുബൈ: (www.kvartha.com 10.03.2021) കോവിഡ് വാക്സീന് നല്കാന് ദുബൈയില്‍ സഞ്ചരിക്കുന്ന ക്ലിനികുകള്‍ സജ്ജം. ഹെല്‍ത് അതോറിറ്റിയുമായി സഹകരിച്ച് മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്‍ഡ് ഹെല്‍ത് സയന്‍സാണ് (എംബിആര്‍യു) മൊബൈല്‍ വാഹനങ്ങള്‍ സജ്ജമാക്കിയത്.
ഏതു ദിവസവും സമയ ഭേദമില്ലാതെ വാക്സീന് എത്തിക്കാന്‍ മെഡികല്‍ സംവിധാനങ്ങളോടെ 2 വാഹനങ്ങള്‍ ഇതിനകം സജ്ജമായി. എമിറേറ്റില്‍ പ്രതിരോധ വാക്സീന് എല്ലാവര്ക്കും ലഭ്യമാക്കുകയാണു ലക്ഷ്യം.
വാഹനത്തിനകം വിശാലമായ മെഡികല്‍ സെന്ററാണ്. കുത്തിവയ്പിനായി 11 കൗണ്ടറുകളുണ്ട്. ദുബൈ ഹെല്‍ത് അതോറിറ്റിയില്‍ നിന്നുള്ള 11 ഡോക്ടര്‍മാരും നഴ്സുമാരും ക്ലിനികിലുണ്ട്. കൂടാതെ യൂണിവഴ്സിറ്റി ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്.
മൊബൈല്‍ ക്ലിനികുകള്‍ വാക്സീന് വിതരണം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ വിവിധ മേഖലയിലെ 7688 പേര്‍ക്കാണ് ഇതുവരെ കുത്തിവയ്പ്പെടുത്തത്. കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ പേരില്‍ പ്രതിരോധ മരുന്ന് എത്തിക്കുന്നസംരംഭമാണിതെന്ന് യൂണിവേഴ്സിറ്റി ഡപ്യൂടി ഡയറക്ടറും പദ്ധതിയുടെ ചുമതലയുമുള്ള ഡോ. ആമിര്‍ മുഹമ്മദ് അല്സര് ഊനി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.