ബഹ്‌റൈനില്‍ 72 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ചെണ്ടമേള സംഘടിപ്പിക്കും

 


മനാമ: (www.kvartha.com 09.10.2015) ബഹ്‌റൈനില്‍ 72 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ചെണ്ടമേള സംഘടിപ്പിക്കും. സോപാനം വാദ്യ കലാസംഘത്തില്‍ നിന്നും ചെണ്ട അഭ്യസിച്ച 21 ഓളം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റത്തോടനുബന്ധിച്ചാണ് മെഗാ ചെണ്ടമേളം സംഘടിപ്പിച്ചിരിക്കുന്നത്. സപ്തംബര്‍ 30 ന് ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതാദ്യമായിട്ടായിരിക്കും ഒരു ജിസിസി രാജ്യത്ത് ഇത്രയും കൂടുതല്‍ കലാകാരന്മാര്‍ അണിനിരക്കുന്ന ചെണ്ടമേള അരങ്ങേറുന്നതെന്ന് കലാമേളയ്ക്ക് നേതൃത്വം നല്‍കുന്ന സന്തോഷ് കൈലാഷ് അവകാശപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കാന്‍ സന്തോഷ് കൈലാഷിന്റെ ഗുരുവായ കാഞ്ഞിലിശ്ശേരി പത്മനാഭനും സംഘവും എത്തുന്നുണ്ട്.

കുറുകുഴല്‍, ഇലത്താളം, കൊമ്പ് തുടങ്ങിയ വാദ്യങ്ങള്‍ കാണികളെ ഇളക്കി മറിക്കും.  ചരിത്ര സംഭവത്തിന് സാക്ഷികളാകാന്‍ നിരവധി കാലാ ആസ്വാധകര്‍ ഇന്ത്യന്‍ സ്‌കൂളില്‍ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ബഹ്‌റൈനില്‍ 72 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ചെണ്ടമേള സംഘടിപ്പിക്കും


Also Read:
ബദിയടുക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് 3 പാര്‍ട്ടികളില്‍നിന്നും പ്രമുഖര്‍ രംഗത്ത്; സി പി എം അക്കൗണ്ട് തുറക്കാനുള്ള വാശിയില്‍

Keywords:  Abu Dhabi, Police Station, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia