Arafat sermon | 'പരസ്പര സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിന് ചലിക്കാനാവൂ'; അറഫാ പ്രഭാഷണത്തില്‍ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇമാം ഡോ. യൂസുഫ്; പണ്ഡിതന്മാര്‍ ജനങ്ങള്‍ക്ക് ഉത്തമ മാതൃകയാകണമെന്നും ഉപദേശം
Jun 27, 2023, 18:43 IST
മക്ക: (www.kvartha.com) വാക്കിലും പ്രാര്‍ഥനയിലും പ്രവൃത്തിയിലും മുസ്ലിംകള്‍ ഒന്നിക്കണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും അറഫാ ദിനത്തില്‍ മസ്ജിദ് നമിറയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദ് ആഹ്വാനം ചെയ്തു. പരസ്പരം സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിന് ചലിക്കാനാവൂ. ഐക്യം സ്ഥാപിക്കാനും ഇരുലോകത്തും വിജയത്തിനായി ഇസ്ലാമിക നിര്‍ദേശങ്ങള്‍ പാലിക്കാനും അദ്ദേഹം ഉപദേശിച്ചു.
സര്‍വശക്തനായ അല്ലാഹുവിനെ ഭയപ്പെടുന്നതിലും അവന്റെ കല്‍പനകള്‍ പാലിക്കുന്നതിലും വിജയമുണ്ട്. എല്ലാ മുസ്ലീങ്ങളും മാനവികതയെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സല്‍സ്വഭാവമുള്ളവര്‍ മാത്രമേ അന്ത്യദിനത്തില്‍ മുഹമ്മദ് നബിയുടെ അടുത്തുണ്ടാവൂ എന്നതിനാല്‍ മുസ്ലിംകള്‍ ഏറ്റവും നല്ല പെരുമാറ്റം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മുസ്ലിംകളും ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെപ്പോലെയാണ്, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിന് മുറിവേല്‍ക്കുമ്പോള്‍, വേദന മുഴുവന്‍ ശരീരത്തിലും അനുഭവപ്പെടും. തീവ്രവാദം ഏതെങ്കിലും മതത്തിനോ രാജ്യത്തിനോ അവകാശപ്പെട്ടതല്ല. ഹജ്ജ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ രാഷ്ട്രീയം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്നും അവര്‍ സത്യം പറയണമെന്നും ജനങ്ങള്‍ക്ക് ഉത്തമ മാതൃകയാകണമെന്നും ശൈഖ് ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദ് പറഞ്ഞു. വംശീയതയ്ക്ക് ഇസ്ലാമില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഹമ്മദ് നബിയുടെ ഹദീസ് ഉദ്ധരിച്ച് ലോകത്തെ ഓര്‍മിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ ചരിത്ര പ്രാധാന്യമുള്ള പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം നിര്‍വഹിക്കുന്നത്. ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ പ്രഭാഷണം ശ്രവിക്കുകയും വിദേശത്ത് നിരവധി പേര്‍ തത്സമയം കാണുകയും ചെയ്തു.
< !- START disable copy paste -->

Keywords: Arafa, Hajj, Masjid Namirah, Saudi Arabia, Arafat sermon, World News, Saudi Arabia, Hajj 2023, Message of unity for Muslims during Arafat sermon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.