World Cup | 'അടുത്ത മത്സരത്തില്‍ എന്നെയും മറികടക്കും'; ഫിഫ ലോകകപിലെ ഗോള്‍ വേട്ടയില്‍ തനിക്കൊപ്പമെത്തിയ മെസിയെ അഭിനന്ദിച്ച് അര്‍ജന്റീനന്‍ മുന്‍ താരം ബാറ്റിസ്റ്റ്യൂട; ആര് ഗോള്‍ നേടുന്നു എന്നതിലല്ല ടീമിന്റെ ജയമാണ് പ്രധാനമെന്ന് നന്ദി പറഞ്ഞ് താരം
Dec 11, 2022, 11:26 IST
ദോഹ: (www.kvartha.com) അടുത്ത മത്സരത്തില്‍ മെസി തന്നെ മറികടക്കുമെന്ന് ഫിഫ ലോകകപിലെ ഗോള്‍ വേട്ടയില്‍ തനിക്കൊപ്പമെത്തിയ ലിയോണല്‍ മെസിയെ അഭിനന്ദിച്ച് അര്‍ജന്റീനന്‍ മുന്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട. ഗോളെണ്ണത്തില്‍ അര്‍ജന്റീനന്‍ മുന്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂടയ്ക്കൊപ്പമാണ് മെസി ഇപ്പോള്‍. 20 വര്‍ഷത്തിന് ശേഷം തനിക്ക് കൂട്ടായി മെസി എത്തിയതില്‍ സന്തോഷമെന്നാണ് ബാറ്റിസ്റ്റ്യൂടയുടെ പ്രതികരണം. അടുത്ത മത്സരത്തില്‍ മെസി തന്നെയും മറികടക്കുമെന്ന് ബാറ്റിഗോള്‍ പറയുന്നു.
ബാറ്റിസ്റ്റ്യൂടയ്ക്ക് നന്ദി പറഞ്ഞ് മെസിയും രംഗത്തെത്തി. ആര് ഗോള്‍ നേടുന്നു എന്നതിലല്ല ടീമിന്റെ ജയമാണ് പ്രധാനമെന്ന് മെസി പറയുന്നു. നെതര്‍ലാന്‍ഡ്സിനെതിരായ പെനാല്‍റ്റിയിലാണ് ലോകകപ് ഗോള്‍വേട്ടയില്‍ മെസി രണ്ടക്കം തികച്ചത്. അഞ്ച് ലോകകപുകളിലെ 24 മത്സരങ്ങളില്‍ മെസിക്ക് 10 ഗോളുകളായി
മൂന്ന് ലോകകപുകളിലെ 12 മത്സരങ്ങളില്‍ നിന്നാണ് ബാറ്റിസ്റ്റ്യൂട 10 ഗോളുകള്‍ നേടിയത്. ഫിഫ ലോകകപുകളുടെ ചരിത്രത്തില്‍ 16 ഗോളുകള്‍ നേടിയ ജെര്‍മന്‍ മുന്‍ താരം മിറോസ്ലാവ് ക്ലോസെയാണ് ഗോള്‍ വേട്ടയില്‍ ഒന്നാമന്. ആ റെകോര്‍ഡിലേക്ക് മെസിക്ക് ഇനിയും വലിയ ദൂരമുണ്ട്.
ഖത്വര്‍ ലോകകപില്‍ ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിയില്‍ മുന്‍ ലോക ചാംപ്യന്മാരായ അര്‍ജന്റീന കഴിഞ്ഞ ലോകകപിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. ഈ മത്സരത്തില്‍ മെസിക്ക് മുന്‍ഗാമി ബാറ്റിസ്റ്റ്യൂടയെ മറികടക്കാനായേക്കുമെന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ.
രണ്ടാം ക്വാര്‍ടറില്‍ നെതര്‍ലന്‍ഡ്സിനെ പെനാല്‍റ്റി ഷൂടൗടില്‍ 4-3ന് തോല്പിച്ചാണ് സെമിയിലേക്ക് മെസിപ്പട എത്തിയത്. രണ്ട് തകര്പന് സേവുകളുമായി അര്‍ജന്റീന ഗോളി എമി മാര്‍ടിനസ് ഷൂടൗടിലെ ഹീറോയായി. 120 മിനുറ്റുകളില്‍ ഇരുടീമും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂടൗടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അര്‍ജന്റീനക്കായി തിളങ്ങിയിരുന്നു. 72-ാം മിനുടിലായിരുന്നു മെസിയുടെ പെനാല്‍റ്റി ഗോള്‍.
Keywords: News,World,World Cup,international,Gulf,Doha,Qatar,Top-Headlines,Trending, Football,Football Player,Lionel Messi, Messi celebrates equaling Batistuta World Cup record: I am proud to share it with you
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.