സൗദിയില്‍ തട്ടമിടാതെ മിഷേല്‍ ഒബാമ

 


റിയാദ്: (www.kvartha.com 28.01.2015) അന്തരിച്ച സൗദി രാജാവ് അബ്ദുല്ലയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഭര്‍ത്താവ് ബരാക് ഒബാമയ്‌ക്കൊപ്പം സൗദിയിലെത്തിയ മിഷേലിന്റെ വസ്ത്രധാരണം വിവാദമായി. ഇന്ത്യയിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ബരാക് ഒബാമ സൗദിയിലെത്തിയത്. സൗദിയുമായുള്ള സൗഹൃദത്തിന് ഒബാമയും അമേരിക്കന്‍ ഭരണകൂടവും നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നതായിരുന്നു ഇത്. എന്നാല്‍ ഒബാമയേക്കാള്‍ മാധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയത് മിഷേലിന്റെ വസ്ത്രധാരണമായിരുന്നു.

ശിരോവസ്ത്രം ധരിക്കാതെ സൗദിയില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാറില്ല. മുസ്ലീം സ്ത്രീകള്‍ മാത്രമല്ല, ഏത് മതസ്ഥരും സൗദിയിലെ നിയമാവലികള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിലൊന്നാണ് സ്ത്രീകളുടെ വസ്ത്രധാരണം.
സൗദിയില്‍ തട്ടമിടാതെ മിഷേല്‍ ഒബാമ1500റിലേറെ ട്വീറ്റുകളാണ് മിഷേലിന്റെ വസ്ത്രധാരണത്തെ സംബന്ധിച്ച് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ചിലര്‍ മിഷേലിന്റെ വസ്ത്രധാരണത്തെ അനുകൂലിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ചു.

അടുത്തിടെ ഇന്തോനേഷ്യയില്‍ സന്ദര്‍ശനം നടത്തിയ മിഷേല്‍ ശിരോവസ്ത്രം ധരിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് സൗദിയില്‍ അത് ഒഴിവാക്കിയതെന്നുമാണ് ചിലരുടെ ചോദ്യം.

എന്നാല്‍ പൊതുവെ പാശ്ചാത്യ വസ്ത്രധാരണ രീതി പിന്തുടരുന്ന മിഷേല്‍ മാന്യമായ വേഷമാണ് ധരിച്ചിരുന്നതെന്നത് ശ്രദ്ധേയമാണ്. അയഞ്ഞ, ഇറക്കമുള്ള വസ്ത്രമായിരുന്നു മിഷേല്‍ ധരിച്ചിരുന്നത്.

SUMMARY: Barack Obama was in Riyadh on Tuesday to pay his respects to the late Saudi King Abdullah. His visit, for which he cut short a much-hyped trip to India, underscores how important the U.S.-Saudi relationship remains to the American leadership. On social media, however, much of the attention has focused on something else: His wife's attire.

Keywords: Barack Obama, Saudi Arabia, India, Visit, Michelle Obama, Unveiled,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia