മിഷേല്‍ ഒബാമയെ ടെലിവിഷന്‍ ദൃശ്യത്തില്‍ നിന്നും മറച്ചതായുള്ള വാര്‍ത്ത സൗദി നിഷേധിച്ചു
Jan 28, 2015, 16:16 IST
റിയാദ്: (www.kvartha.com 28/01/2015) സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ പുതിയ ഭരണാധികാരി സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ടെലിവിഷന്‍ ദൃശ്യത്തില്‍ നിന്നും മറച്ചുവെച്ചതായുള്ള ആരോപണം സൗദി അധികൃതര്‍ നിഷേധിച്ചു.
സോഷ്യല്‍ മീഡിയകളില്‍ ഒബാമക്കൊപ്പം ഉണ്ടായിരുന്ന ഭാര്യ മിഷേലിനെ സൗദി ടെലിവിഷന്‍ മറച്ചുവെച്ചതായുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് പുതിയ വിവാദം ഉയര്‍ന്നത്. എര്ഗ കൊട്ടാരത്തില്‍ ഒബാമ സല്‍മാനുമായി ഹസ്തദാനം നടത്തുന്നതിന്റെ വീഡിയോയില്‍ ആണ് മിഷേലിനെ മറച്ചതായുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചത്.
അതേസമയം ഇന്ത്യയിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി ബരാക് ഒബാമയ്ക്കൊപ്പം സൗദിയിലെത്തിയ മിഷേലിന്റെ വസ്ത്രധാരണം വിവാദമായിരുന്നു. ശിരോവസ്ത്രം ധരിക്കാതെയാണ് മിഷേല്‍ സൗദിയിലെത്തിയത്. സൗദിയില്‍ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാറില്ല. മുസ്ലീം സ്ത്രീകള്‍ മാത്രമല്ല, ഏത് മതസ്ഥരും സൗദിയിലെ നിയമാവലികള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണ്.
ഇതിലൊന്നാണ് സ്ത്രീകളുടെ വസ്ത്രധാരണം. അടുത്തിടെ ഇന്തോനേഷ്യയില്‍ സന്ദര്‍ശനം നടത്തിയ മിഷേല്‍ ശിരോവസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ സൗദിയില്‍ എന്തുകൊണ്ടാണ് അവര്‍ ശിരോവസ്ത്രം ഒഴിവാക്കിയതെന്നുമുള്ള ചോദ്യം ഉയര്‍ന്നിരുന്നു.
അതേസമയം പൊതുവെ പാശ്ചാത്യ വസ്ത്രധാരണം നടത്താറുള്ള മിഷേല്‍ മാന്യമായ വേഷമാണ് സൗദിയിലെത്തുമ്പോള്‍ ധരിച്ചിരുന്നത്. അയഞ്ഞ, ഇറക്കമുള്ള വസ്ത്രമായിരുന്നു മിഷേല്‍ ധരിച്ചിരുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read: ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബസ് കണ്ടക്ടര്‍ക്കു ജീവപര്യന്തം തടവ്
Keywords: Michelle Obama Not Blurred Out on Saudi TV, Visit, Allegation, Controversy, Social Network, Muslim, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.