കുവൈത്ത് സിറ്റി: കുവൈറ്റില്‍ പാര്‍ട്ട് ടൈം ജോലി നിയമ വിധേയമാക്കുന്നതായി ഉടന്‍ ഉത്തരവ് പുറത്തിറക്കും. കുവൈത്ത് തൊഴില്‍ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തോട് രാജ്യത്ത് കുടിയേറ്റ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന വിദേശികളോട് ഉദാര സമീപനം സ്വീകരിക്കണം എന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത സമിതി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പാര്‍ട്ട് ടൈം ജോലി നിയമ വിധേയമാക്കാന്‍ തീരുമാനമായിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിലെ തടസ്സം നീങ്ങും. എന്നാല്‍ ഇതിന് സ്‌പോണ്‍സറുടെ അനുമതി പത്രം ആവശ്യമായിരിക്കും എന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അന്താരാഷ്ര്ട മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പടെയുള്ള സംഘടനകളുടെ നിരന്തര ആവശ്യപ്രകാരമാണ്, തൊഴില്‍, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലാകുന്ന വിദേശികളോട് മാന്യവും ഉദാരവുമായ സമീപനം സ്വീകരിക്കാനുള്ള നീക്കം കുവൈറ്റിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
SUMMARY: The Ministry of Social Affairs and Labor is currently studying the possibility of allowing private sector employees – citizens and expatriates – to work part-time provided they obtain permission from their sponsors, says Under-secretary Mohammad Al-Kandari.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.