മകനെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ കുടുംബാംഗങ്ങള്‍ അറിഞ്ഞത് മരണവാര്‍ത്ത; മരണം സംഭവിച്ചത് കാറപകടത്തില്‍

 


ദുബൈ: (www.kvartha.com 16.09.2015) മകനെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ കുടുംബാംഗങ്ങളെ കാത്തിരുന്നത് മരണ വാര്‍ത്ത. രണ്ട് ദിവസമായി മകന്റെ വിവരമൊന്നും ലഭിക്കാത്തതിനാല്‍ പരാതി നല്‍കാനെത്തിയതായിരുന്നു കുടുംബം.

എന്നാല്‍ ഞായറാഴ്ച ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ 46കാരനായ എമിറേറ്റി മരിച്ചിരുന്നു. മരിച്ചയാളുടെ ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണില്‍ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മറ്റൊരു ബന്ധുവിനെ ബന്ധപ്പെട്ടു. എന്നാല്‍ മരണ വാര്‍ത്ത കുടുംബത്തെ അറിയിക്കാനുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു.

അബൂദാബിയിലെ പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് ഓഫീസിലെ ജീവനക്കാരനായ ഇബ്രാഹീം മുഹമ്മദ് അല്‍ അവാദിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌ക്കാരം അല്‍ ഖുസൈസില്‍ നടന്നു.

മുഹൈസിനയിലൂടെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഇബ്രാഹീമിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് തകരുകയായിരുന്നു. ആന്തരീക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം.

മകനെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ കുടുംബാംഗങ്ങള്‍ അറിഞ്ഞത് മരണവാര്‍ത്ത; മരണം സംഭവിച്ചത് കാറപകടത്തില്‍


SUMMARY
: The family members of a 46-year-old Emirati, who died in a traffic accident, came to know about his death only when they went to a Dubai police station after he was missing for two days. At the police station, the family learnt he died in a traffic accident on Sunday.

Keywords: UAE, Abu Dhabi, Missing, Accident,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia