പ്രവാസികളെ നിരാശനാക്കാതെ മോഡി

 


ദുബൈ: (www.kvartha.com 18.08.2015) ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനം അവസാനിച്ചത് പതിവ് ശൈലിയില്‍ അവിടുത്തെ പ്രവാസികളെ അഭിസംബോധന ചെയ്ത്. ദുബൈയിലെ ഒരു വലിയ വിഭാഗം ജനങ്ങളോട് മോഡി സംസാരിക്കാന്‍ സമയം മാറ്റിവച്ചു.

എന്നാല്‍ 2.6 മില്യണിലധികം വരുന്ന ഇന്ത്യന്‍ ജനതയെ മാത്രമായിരുന്നില്ല അദ്ദേഹം കൈയിലെടുത്തത്. അബുദാബിയില്‍ അമ്പലം പണിയാന്‍ ഭൂമി അനുവദിച്ച രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയദ് ഇല്‍ നഹ്‌യനെ മോഡി നന്ദി അറിയിച്ചു.

34 വര്‍ഷമായിട്ടും ഒരു രാജ്യത്തെ അവഗണിച്ചയാളോട് അവിടുത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ ദേഷ്യമാണ് തോന്നേണ്ടത്. എന്നാല്‍ എനിക്കത് തോന്നുന്നില്ല. കാരണം എന്നെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ കിരീടധാരിയായ രാജാകുമാരന്‍ തന്റെ അഞ്ച് സഹോദരങ്ങള്‍ക്കൊപ്പമാണ് എത്തിയത്. ആ മഹാമനസ്‌കത മറ്റെവിടെയും കാണാന്‍ കഴിയില്ലെന്നു മോഡി ഇന്ത്യന്‍ ജനതയോട് സംസാരിക്കവേ പറഞ്ഞു.
   
സാധാരണ അഭിസംബോധനയ്‌ക്കൊപ്പം  പ്രവാസി മലയാളികള്‍ക്കായി മലയാളത്തിലും നമസ്‌കാരം പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.  ഇവിടുത്തെ ജനക്കൂട്ടത്തെ കാണുമ്പോള്‍ ഒരു മിനി ഇന്ത്യയാണ് എനിക്കോര്‍മ വരുന്നത്. എവിടെയൊരു ഇന്ത്യക്കാരനുണ്ടെങ്കിലും അയാള്‍ എനിക്ക് പ്രിയപ്പെട്ടവാണെന്നും മോഡി. യുഎഇയിലെ ഇന്ത്യന്‍ ജനത മറ്റു രാജ്യങ്ങളിലെ അപേക്ഷിച്ച് കുറച്ച് കൂടി വിജയിച്ചവരാണെന്നും മോഡി ഒരു  താരതമ്യം നടത്തി.

ഇന്ത്യയില്‍ 4.5 ലക്ഷം കോടിയുടെ നിക്ഷേപം നടത്താന്‍ യുഎഇ ഗവണ്‍മെന്റ് തയാറായായി അദ്ദേഹം സന്തോഷപൂര്‍വം അറിയിച്ചു. മോഡിയുടെ ഓരോ വാക്കുകളും കരഘോഷത്തോടെയും മോഡി മോഡി എന്ന ആരവത്തോടെയുമാണ് ജനങ്ങള്‍ സ്വീകരിച്ചത്.
 
എല്ലാത്തരം ഭീകരതയേയും ഒരുമിച്ച് നേരിടാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. രണ്ടു രാജ്യങ്ങളും തന്ത്രപ്രധാന മേഖലകളില്‍ സഹകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുളള ദേശീയ സുരക്ഷാസമിതികളും പരസ്പരം സഹകരിക്കുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസികളെ നിരാശനാക്കാതെ മോഡി

SUMMARY: Prime Minister Narendra Modi concluded his two-day visit to the United Arab Emirates in style by addressing a massive community reception in Dubai, where he not only lavished praise on the 2.6 million strong Indian community in the UAE but also called for a standing ovation for Crown Prince Sheikh Mohammad Bin Zayed Al Nahyan for allotting land for a temple in Abu Dhabi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia