അബൂദാബി: (www.kvartha.com 16.08.2015) യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അബൂദാബിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ എമിറേറ്റ്സ് പാലസിൽ താമസിക്കും. ഹോട്ടലാണെങ്കിലും സർക്കാർ ഉടമസ്ഥതയിലാണീ കൊട്ടാരം.
യുഎഇ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അന്‍ നഹ്യാന്റെ മകനും അബുബാദി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എംഡിയുമായ ശെയ്ഖ് ഹമദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രിക്ക് ഒരുക്കുന്ന വിരുന്നും ഇവിടെയാണ്.
അബൂദാബി കൊട്ടാരത്തിനോട് ചേർന്നാണ് എമിറേറ്റ്സ് പാലസ് സ്ഥിതിചെയ്യുന്നത്. അബൂദാബിയിലെ പ്രമുഖ കൊട്ടാരങ്ങളിൽ ഒന്നായ എമിറേറ്റ്സ് പാലസ് 2005ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 80 ഉയരമുള്ള 114 മിനാരങ്ങൾ ഈ കൊട്ടാരത്തിലുണ്ട്.
1.3 കിമീ ദൈർഘ്യമുള്ള സ്വകാര്യ ബീച്ചും 85 ഹെക്ടർ പ്രദേശത്തെ പൂന്തോട്ടവും പുൽത്തകിടിയും ഈ പാലസിനെ പറുദീസയാക്കുന്നു.
ആകെ 394 മുറികളാണിവിടെയുള്ളത്. ഇതിൽ 92ഉം സ്യൂട്ടുകളാണ്. തിങ്കളാഴ്ച വൈകിട്ട് ദുബൈയിൽ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം മോഡി ഇന്ത്യയിലേയ്ക്ക് മടങ്ങും.
Keywords: Narendra Modi, Indian PM, UAE, Abu Dhabi Emirates Palace,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.