യു എ ഇ - യുനസ്കോ ചർച സഹകരണം മികവുറ്റതാക്കും; ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഓഡ്രി അസൗലേയുമായി കൂടിക്കാഴ്ച നടത്തി

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 08.12.2021) യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൗലേയുമായി കൂടിക്കാഴ്ച നടത്തി. ദുബൈ എക്സ്‌പോ 2020 വിലേജിലായിരുന്നു കൂടിക്കാഴ്ച. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കൾചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ: ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
 
യു എ ഇ - യുനസ്കോ ചർച സഹകരണം മികവുറ്റതാക്കും; ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഓഡ്രി അസൗലേയുമായി കൂടിക്കാഴ്ച നടത്തി

യുനെസ്കോയുടെ ഡയറക്ടർ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അവരെ അഭിനന്ദിച്ചു. നിരവധി നൂതനപദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ആഗോളപൈതൃകം സംരക്ഷിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങൾ ശൈഖ് മുഹമ്മദ് ബിൻ റാശിദ് യോഗത്തിൽ ചൂണ്ടിക്കാട്ടി.

യുഎഇയുടെ ദേശീനദിനത്തോടനുബന്ധിച്ച് ഡിസംബർ രണ്ട് ലോക ഭാവിദിനമായി അംഗീകരിക്കാനുള്ള യുനെസ്കോയുടെ തീരുമാനത്തെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. അന്താരാഷ്ട്ര സമൂഹത്തിനുവേണ്ടി യുഎഇയും യുനെസ്കോയും തമ്മിലുള്ള സഹകരണം കൂടുതൽ മികവുറ്റതാക്കാൻ കഴിയുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

ആഗോള പൈതൃകം സംരക്ഷിക്കുന്ന യുഎഇയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ലോകത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി യുഎഇക്കും യുനെസ്കോക്കും തങ്ങളുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും യുനെസ്കോ ഡയറക്ടർ ജനറൽ പ്രത്യാശ പ്രകടിപ്പിച്ചു.

Keywords: Gulf, News, Dubai, UNESCO, Report by Qasim Udumbumthala, Meeting, Top-Headlines, Dubai Expo 2020, Mohammed bin Rashid praises collaboration between UAE and UNESCO. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia