ദുബൈ: (www.kvartha.com 31.05.2016) സ്‌കൂളില്‍ നിന്നും നല്‍കിയ ഉച്ചഭക്ഷണത്തില്‍ ആണി കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു വയസുകാരിയായ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പരാതിയുമായി ദുബൈ മുനിസിപ്പാലിറ്റിയെ സമീപിച്ചു. സ്‌കൂളില്‍ നിന്നും നല്‍കിയ ദോശയിലാണ് ആണി കണ്ടെത്തിയത്.
സ്‌കൂളില്‍ ഭക്ഷണം മുഴുവനായും കഴിക്കാത്തതിനെ തുടര്‍ന്ന് അദ്ധ്യാപിക ഭക്ഷണം വീട്ടിലേയ്ക്ക് കൊടുത്തയച്ചിരുന്നു. ഭക്ഷണ പാത്രം കഴുകാനെടുത്തപ്പോഴാണ് കുട്ടിയുടെ മാതാവ് ഭക്ഷണാവശിഷ്ടത്തില്‍ ആണി കണ്ടത്. തുടര്‍ന്നവര്‍ സ്‌കൂളിലേയ്ക്ക് വിളിച്ച് പ്രിന്‍സിപ്പാളിനെ തിരക്കിയെങ്കിലും മാനേജരുമായാണ് സംസാരിക്കാനായത്. ആണി കണ്ടെത്തിയ വിവരം ഇവര്‍ മാനേജരെ അറിയിച്ചു.
ദുബൈയിലെ സ്പ്രിംഗ്‌സ്‌ഡെയ്‌ല് സ്‌കൂളിലാണ് സംഭവം നടന്നത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇത് സംബന്ധിച്ച് നടപടികളൊന്നും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ ഫുഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് പരാതി നല്‍കി. കൂടാതെ നോളഡ്ജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
SUMMARY: A parent of a four-year-old school girl was terribly shocked when he found a nail in his child's unfinished school lunch box.
Keywords: Gulf, UAE, Dubai, Parent, Four-year-old, School girl, Terribly, Shocked, Nail, Child, Finished, School lunch box.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.