UAE Rain | യുഎഇയിൽ അടുത്ത ആഴ്ച കൂടുതൽ മഴ; പ്രവചനവുമായി കാലാവസ്ഥ വിഭാഗം; പ്രവാസി ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി എംബസി

 


ദുബൈ: (KVARTHA) കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് മഴ പെയ്തതിന് ശേഷം അടുത്തയാഴ്ച കൂടുതൽ ആർദ്രമായ കാലാവസ്ഥയിലേക്ക് യുഎഇ. ഏപ്രിൽ 19 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 23 ചൊവ്വാഴ്ച വരെയുള്ള കാലയളവിൽ എമിറേറ്റുകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി യുഎഇ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. രാജ്യത്ത് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചില പ്രദേശങ്ങളിൽ ശക്തമായേക്കാം.

UAE Rain | യുഎഇയിൽ അടുത്ത ആഴ്ച കൂടുതൽ മഴ; പ്രവചനവുമായി കാലാവസ്ഥ വിഭാഗം; പ്രവാസി ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി എംബസി

 അതേസമയം തീരപ്രദേശങ്ങളിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും ശേഷം വൻതോതിലുള്ള ശുചീകരണ പ്രവർത്തനത്തിൽ അധികൃതർ ഏർപ്പെടുന്നതിനിടെയാണ് ഈ പ്രവചനങ്ങൾ. മഴയിൽ വീടുകളും റോഡുകളും വെള്ളത്തിനടിയിലായി, വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്തു.

75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ചൊവ്വാഴ്ച യുഎഇയിൽ രേഖപ്പെടുത്തിയത്. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ ഈ ആഴ്ച വിദൂര പഠനത്തിലേക്ക് മാറിയിട്ടുണ്ട്. പൊതുമേഖലാ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി. അടുത്ത ചൊവ്വാഴ്‌ച കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറുകയും മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ എത്താൻ സാധ്യതയുണ്ടെന്നും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും അതോറിറ്റി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാരോട് സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ യാത്ര ഒഴിവാക്കണമെന്ന് യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നിർദേശിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറിനുള്ളിൽ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാർക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾക്ക് +971501205172, +971569950590, +971507347676, +971585754213 എന്നിവയുമായി ബന്ധപ്പെടാമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Keywords:  News, Malayalam News, Weather, UAE News, Temperature, Friday, Dubai, Weather, More rain forecast in UAE next week
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia