സൗദിയില്‍ റെയ്ഡ് വ്യാപകം; പിടിയിലായവരില്‍ അഞ്ഞൂറോളം ഇന്ത്യക്കാര്‍; 150 പേരുടെ യാത്രാ രേഖകള്‍ ശരിയാക്കിയതായും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍

 


റിയാദ്: (www.kvartha.com 20.02.2020) സൗദിയില്‍ റെയ്ഡ് വ്യാപകം. അനധികൃതമായി താമസിച്ചതിന് പിടിയിലായവരില്‍ അഞ്ഞൂറോളം പേര്‍ ഇന്ത്യക്കാരാണെന്നും ഇവരെ മക്ക ശുമൈസി തര്‍ഹീലില്‍ (നാടുകടത്തല്‍ കേന്ദ്രം) പാര്‍പ്പിച്ചിരിക്കയാണെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

ഇവരില്‍ 150 പേരുടെ യാത്രാരേഖകള്‍ ശരിയാക്കിയിട്ടുണ്ടെന്നും പിടിയിലാവുന്നവരെ പരമാവധി വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു.

സൗദിയില്‍ റെയ്ഡ് വ്യാപകം; പിടിയിലായവരില്‍ അഞ്ഞൂറോളം ഇന്ത്യക്കാര്‍; 150 പേരുടെ യാത്രാ രേഖകള്‍ ശരിയാക്കിയതായും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍

നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിനിന്റെ ഭാഗമായി സൗദിയില്‍ വ്യാപകമായ റെയ്ഡുകള്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധിപ്പേരെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.

ലെവി ഒഴിവാക്കാനായി ഗാര്‍ഹിക തൊഴിലാളി വിസയില്‍ തന്നെ തുടര്‍ന്ന്, മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേരുണ്ട്. ഇങ്ങനെ ജോലിയും ഇഖാമയും പരിശോധിച്ച് നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെടുന്നവരെ പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് അഞ്ഞൂറോളം ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലുണ്ടെന്ന് അറിയിച്ചത്. പുതിയ കണക്ക് വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

തര്‍ഹീലില്‍ അവശേഷിക്കുന്നവരുടെ യാത്രാ രേഖകള്‍ കൂടി ഉടന്‍ ശരിയാക്കി നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

Keywords: More than 500 Indian expatriates at deportation Centre in Saudi Arabia, Riyadh, News, Saudi Arabia, Raid, Visa, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia