അബൂദബിയില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
Jan 21, 2022, 15:08 IST
അമൃത്സര്‍: (www.kvartha.com 21.01.2022) അബൂദബിയിലുണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം അമൃത്സറിലെത്തിച്ചു. വിമാനത്താവളത്തില്‍ നിന്ന് ജന്മദേശത്തേക്ക് മൃതദേഹങ്ങള്‍ കൊണ്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് യു എ ഇ സര്കാരും അഡ്നോക് ഗ്രൂപും നല്കിയ പിന്തുണയ്ക്കും പഞ്ചാബ് സര്‍കാര്‍ നല്കിയ സഹായങ്ങള്‍ക്കും യു എ ഇയിലെ ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നന്ദി അറിയിച്ചു.
യു എ ഇയിലെ വ്യവസായ മേഖലയായ മുസഫയില്‍ ജനുവരി 17നാണ് ഹൂതി ആക്രമണം നടന്നത്. മൂന്ന് പെട്രോളിയം ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലും അഗ്നിബാധയിലും ഇന്‍ഡ്യക്കാരടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. രണ്ട് പഞ്ചാബ് സ്വദേശികളും ഒരു പാകിസ്താന് പൗരനുമാണ് മരിച്ചത്. പരിക്കേറ്റ ആറ് പേരില്‍ രണ്ട് ഇന്‍ഡ്യക്കാരുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ഡ്രോണുകളുമായി ബന്ധപ്പെട്ട പറക്കുന്ന വസ്തു ഈ പ്രദേശങ്ങളില്‍ വീണതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.