Dead Body | ശാര്‍ജയില്‍ പാകിസ്താനിയുടെ കുത്തേറ്റ് മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

 


ശാര്‍ജ: (www.kvartha.com) ശാര്‍ജയില്‍ പാകിസ്താനിയുടെ കുത്തേറ്റ് മരിച്ച പാലക്കാട് തൃക്കാക്കല്ലൂര്‍ തച്ചിലംപാറ കല്ലുങ്കുഴി അബ്ദുല്‍ ഹകീം പടലത്തി(30)ന്റെ മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് അഞ്ചുമണിക്ക് മുഹൈസിന മെഡികല്‍ ഫിറ്റ്‌നെസ് സെന്ററില്‍ എംബാം ചെയ്തു. 

തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരവുമുണ്ടായിരിന്നു. യുഎഇ സമയം രാത്രി 11.45ന് ശാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്‍ഡ്യ FSF 998 വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്.

Dead Body | ശാര്‍ജയില്‍ പാകിസ്താനിയുടെ കുത്തേറ്റ് മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഞായറാഴ്ച അര്‍ധരാത്രി ശാര്‍ജ ബുതീനയിലെ അബ്ദുല്‍ ഹകീം ജോലി ചെയ്യുന്ന നെസ്റ്റോ സെന്ററിനടുത്തുള്ള കഫ്റ്റീരിയില്‍ വച്ചാണ് കുത്തേറ്റത്. നെസ്റ്റോയിലെ ജീവനക്കാരെല്ലാം ജോലി ഒഴിവ് വേളകളിലും മറ്റും ചായ കുടിക്കാന്‍ എത്താറുള്ള കഫ്റ്റീരയിലായിരുന്നു സംഭവം. അബ്ദുല്‍ ഹകീമിന്റെ സഹപ്രവര്‍ത്തകന്‍ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാന്‍ ചെന്നപ്പോള്‍ അവിടെയെത്തിയ പാകിസ്താനി നിസാര കാര്യങ്ങള്‍ പറഞ്ഞ് വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഫവാസിന്റെ മുഖത്തേക്ക് ചായ ഒഴിച്ചതായും പറയുന്നു.

ഈ സംഭവം അറിഞ്ഞ അബ്ദുല്‍ ഹകീം പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി അവിടെയെത്തുകയായിരുന്നു. എന്നാല്‍, പ്രകോപിതനായ പ്രതി അബ്ദുല്‍ ഹകീമിനെ ഷവര്‍മ സ്റ്റാളില്‍ നിന്ന് കത്തിയെടുത്ത് കുത്തി. കഴുത്തിലാണ് കുത്തേറ്റത്. തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തു. പരുക്കേറ്റ അബ്ദുല്‍ ഹകീമിനെ തൊട്ടടുത്തുള്ള സുലേഖ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കത്തിക്കുത്ത് തടയാന്‍ ശ്രമിച്ച മറ്റൊരു സഹപ്രവര്‍ത്തകനായ ഈജിപ്ത് സ്വദേശി മുഹമ്മദ് ഹാത്തിയക്കും പരുക്കേറ്റിരുന്നു. മൂന്ന് മാസം മുന്‍പ് അബ്ദുല്‍ ഹകീം നാട്ടിലെത്തി മടങ്ങിയതാണ്. അബ്ദുല്‍ ഹകീമിന്റെ കുടുംബം ശാര്‍ജയില്‍ നിന്ന് അടുത്തിടെയായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. ഹംസ പടലത്ത് - സക്കീന ദമ്പതികളുടെ മകനാണ്.

Keywords:  Mortal remains of malayali expat stabbed to death in sharjah brought home, Sharjah, News, Dead Body, Malayalee, Police, Flight, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia