Laylatul Qadr | ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ച് റമദാൻ 27-ാം രാവിന്റെ പുണ്യം തേടി വിശ്വാസികൾ; മക്കയിലെയും മദീനയിലെയും ഹറമുകളിലും മസ്ജിദുൽ അഖ്‌സയിലും ഒഴുകിയെത്തിയത് ലക്ഷങ്ങൾ
Apr 6, 2024, 22:53 IST
മക്ക: (KVARTHA) വിശുദ്ധ മാസത്തിലെ അനുഗ്രഹീത രാത്രിയായ ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ച് റമദാൻ 27ന്റെ പുണ്യം തേടി വിശ്വാസികൾ. വിവിധ രാജ്യങ്ങളിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു 27-ാം രാവ്. കേരളത്തിൽ അടക്കം ശനിയാഴ്ച രാത്രിയാണ് ഇത്. മക്കയിലെയും മദീനയിലെയും ഹറമുകളിലും മസ്ജിദുൽ അഖ്‌സയിലും ലക്ഷങ്ങളാണ് പുണ്യം നുകരാൻ ഒഴുകിയെത്തിയത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2.5 ദശലക്ഷത്തിലധികം മുസ്‌ലിംകൾ മക്കയിലെ മസ്ജിദ് ഹറമിൽ വെള്ളിയാഴ്ച റമദാൻ 27ന്റെ രാവിൽ തറാവീഹ് നിസ്‌കാരത്തിൽ സംബന്ധിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. രണ്ട് ഹറമുകളുടെ പ്രസിഡന്റ് അബ്ദുർ റഹ്‌മാൻ സുദൈസി മക്കയിൽ നിസ്‌കാരത്തിന് നേതൃത്വം നൽകി. ലോകസമാധാനത്തിനും മസ്ജിദ് അഖ്‌സയുടെ മോചനത്തിനും അദ്ദേഹം പ്രാർഥിച്ചു. ഉംറ തീർഥാടകരെ കൊണ്ടും ഇരുഹറമുകളും നിറഞ്ഞിരുന്നു.
അബുദബിയിലെ ശെയ്ഖ് സാഇദ് ഗ്രാൻഡ് മസ്‌ജിദിൽ അടക്കം വലിയ തോതിൽ വിശ്വാസികൾ സംബന്ധിച്ചു. തറാവീഹ്, ഖിയാമുല്ലൈൽ തുടങ്ങിയ പ്രത്യേക രാത്രി നിസ്‌കാരങ്ങൾ നിർവഹിച്ചും പ്രാർഥനകൾ കൊണ്ടും അവർ ഈ രാവ് പവിത്രമാക്കി. ലൈലതുൽ ഖദറിന്റെ കൃത്യമായ തീയതി നിശ്ചയമില്ലെങ്കിലും റമദാൻ മാസത്തിലെ അവസാനത്തെ 10 രാത്രികളിലൊന്നിൽ എപ്പോഴെങ്കിലും ഈ രാത്രി വന്നേക്കാം എന്നാണ് വിശ്വാസം. ഈ രാത്രി ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ളതാണെന്ന് ഖുർആൻ പറയുന്നു.

Complete Dua by His Excellency President Sheikh Sudais in Masjid Al Haram on the 27th Night of Ramadan 1445 pic.twitter.com/B7vBOV7omT
— Inside the Haramain (@insharifain) April 6, 2024
ലൈലതുൽ ഖദർ രാത്രിയിൽ പള്ളികളും വീടുകളും പ്രാർഥനയും ഖുർആൻ പാരായണവും മറ്റ് ആരാധനാ കർമങ്ങൾ കൊണ്ടും വിശ്വാസികൾ സജീവമാക്കും. സത്കർമങ്ങൾക്ക് കൂടുതൽ പ്രതിഫലം കിട്ടുന്ന ഈ നിമിഷങ്ങളിൽ കഴിയുന്നത്ര നേരം കർമങ്ങൾ കൊണ്ട് പവിത്രമാക്കാനാണ് മുസ്‌ലിംകൾ ശ്രമിക്കുക. ലോക സമാധാനത്തിനും സർവ മനുഷ്യരുടെ സന്തോഷത്തിനും വേണ്ടിയും ഈ പുണ്യ രാത്രിയിൽ പ്രാർത്ഥിക്കുന്നത് സാധാരണമാണ്. റമദാൻ 27ന് ദാനധർമങ്ങൾ ചെയ്യുന്നതും പുണ്യമായി കണക്കാക്കപ്പെടുന്നു. മലപ്പുറം സ്വലാത് നഗറിലെ പ്രാർഥന സമ്മേളനത്തിലും പതിനായിരങ്ങൾ പങ്കെടുക്കും.
Keywords: News, Malayalam-News, World, World-News, Gulf, Gulf-News, National, Kerala, Muslims mark Laylatul Qadr, the holiest night in Islam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.