Found dead | ആന്ധ്ര സ്വദേശിയായ യുവാവിനെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമെന്ന് മെഡികല്‍ റിപോര്‍ട്

 


ജുബൈല്‍: (www.kvartha.com) ആന്ധ്ര പ്രദേശ് സ്വദേശിയായ യുവാവിനെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്ര വിശാഖപട്ടണത്തെ വിദ്യാസാഗര്‍ റെഡ്ഡി മാണിക്യമാണ് (40) മരിച്ചത്. ജുബൈലിലെ ഹാംതെ കംപനിയിലെ ജീവനക്കാരനായിരുന്നു. ലേബര്‍ കാംപിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. താമസിച്ചിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

Found dead | ആന്ധ്ര സ്വദേശിയായ യുവാവിനെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമെന്ന് മെഡികല്‍ റിപോര്‍ട്

ഏകദേശം അഞ്ചു ദിവസം മുമ്പ് മരിച്ചിട്ടുണ്ടാകാമെന്നാണ് മെഡികല്‍ റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മൃതദേഹം ജുബൈല്‍ ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.

Keywords:  Native of Andhra found dead at his residence in Jubail, Saudi Arabia, News, Dead Body, Report, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia