ബുര്‍ജ് ഖലീഫയില്‍ നയന്‍താരയുമൊത്ത് പുതുവര്‍ഷം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്‌നേശ് ശിവന്‍

 



ദുബൈ: (www.kvartha.com 02.01.2022) വിശേഷ ദിവസങ്ങളില്‍ ഒരുമിച്ച് ഉണ്ടാകാറുള്ള വിഘ്‌നേശ് ശിവനും നയന്‍താരയും ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും ഇത്തവണത്തെ പുതുവര്‍ഷം ദുബൈയിലായിരുന്നു. 

ബുര്‍ജ് ഖലീഫയിലായിരുന്നു ഇരുവരുടെയും ആഘോഷം. ഇപ്പോള്‍ പുതുവര്‍ഷ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ച വിഘ്‌നേശ് ശിവന്‍ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. 

ഓരോരുത്തര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകളും വിഘ്‌നേശ് ശിവന്‍ കഴിഞ്ഞ ദിവസം നേര്‍ന്നിരുന്നു. 2022 എല്ലാവരുടെയും ജീവിതത്തില്‍ കൂടുതല്‍ സമാധാനപരവും സന്തുഷ്ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വര്‍ഷമായിരിക്കുമെന്നാണ് കുറിച്ചത്. 

ബുര്‍ജ് ഖലീഫയില്‍ നയന്‍താരയുമൊത്ത് പുതുവര്‍ഷം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്‌നേശ് ശിവന്‍


വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 'കാതുവാക്കുള രണ്ടു കാതല്‍' ആണ്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നയന്‍താരയും ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 

വിഘ്‌നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയന്‍താര വെളിപ്പെടുത്തിയിരുന്നു. ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയന്‍താരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. 'ഇത് വന്ത് എന്‍ഗേജ്‌മെന്റ് റിംഗ്' എന്നാണ് ചിരിച്ചുകൊണ്ട് നയന്‍താര പറയുന്നത്.


Keywords:  News, World, International, Gulf, Dubai, Entertainment, Actress, Social Media, Instagram, Nayanthara hugs fiance Vignesh Shivan in front of Burj Khalifa, See adorable pics from Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia