യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി 45,000 ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങും: വയലാർ രവി
Dec 5, 2012, 12:16 IST
ഹൈദരാബാദ്: യു.എ.ഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി 45000 ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങിയേക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാർ രവി പറഞ്ഞു. യു.എ.ഇയിലെ അനധികൃത താമസക്കാരാണ് ഇവർ. പാവപ്പെട്ടവരും നാമമാത്രമായ കൂലി വാങ്ങി ജോലിയെടുത്തു വരുന്നവരുമാണ് അവരിൽ മിക്കവരുമെന്നും അർഹരായവർക്ക് നാട്ടിലേയ്ക്ക് മടക്ക യാത്രയ്ക്ക് സൗജന്യമായി വിമാനടിക്കറ്റ് സഹായം നൽകണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വയലാർ രവി പറഞ്ഞു.
ഡിസംബർ നാലുമുതലാണ് യുഎഇയിൽ രണ്ട്മാസത്തെ പൊതുമാപ്പ് കാലാവധി നിലവിൽ വന്നത്. ഫെബ്രുവരി മൂന്നിനാണ് കാലാവധി അവസാനിക്കുക. ഇതിനു മുമ്പും യു.എ.ഇ.യില്‍ ഇത്തരത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. യാത്രാ രേഖകളില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ആയിരങ്ങള്‍ക്കാണ് അന്ന് പൊതുമാപ്പ് അനുഗ്രഹമായത്.
Keywords: Gulf, UAE, Amnesty, Indians, Vayalar Ravi, Minister, Poor, Employees, Return, Dubai,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.