ദുബൈ: (www.kvartha.com 13.11.2016) അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കുകളിലും അവസരം ഒരുക്കണമെന്ന് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡണ്ട് അഡ്വ. വൈ.എ. റഹീം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന പ്രവാസി ഭാരതി കോണ്‍ഫറന്‍സില്‍ ക്ഷണിതാവായി ഡല്‍ഹിലെത്തിയ അഡ്വ. റഹീം ഇക്കാര്യവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രിയേയും കാണും. ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് വഴിച്ചിലവിനും മറ്റുമായി നിയമാനുസരണം കൊണ്ടുവരാവുന്ന ഇന്ത്യന്‍ കറന്‍സി 500, 1000 നോട്ടുകാളാണ്. ഈ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് നിയമവിധേയമായി ഈ നോട്ടുകള്‍ യു.എ.ഇയിലെ ഇന്ത്യന്‍ ബാങ്കുകളില്‍ മാറ്റി വാങ്ങാന്‍ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

Keywords: Dubai, Gulf, Prime Minister, UAE, Need facilities to exchange Indian currencies in UAE.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.