Bus Service | പ്രതിദിനം 17 മണിക്കൂര്‍ വരെ ഓട്ടം; ജിദ്ദയില്‍ പുതിയ ബസ് സര്‍വീസിന് തുടക്കമായി

 



റിയാദ്: (www.kvartha.com) ജിദ്ദയില്‍ പുതിയ ബസ് സര്‍വീസിന് തുടക്കമായി. നഗരത്തിലെ പ്രധാന ഭാഗമായ ബലദില്‍ നിന്ന് സുലൈമാനിയ അല്‍ഹറമൈന്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് ബസ് സര്‍വീസ് ആരംഭിച്ചു. പ്രതിദിനം 17 മണിക്കൂര്‍ വരെയാണ് ബസ് സര്‍വീസ്. 

ബലദില്‍ നിന്ന് സുലൈമാനിയയിലേക്കും തിരിച്ചും ഓരോ 50 മിനുടിലും ദിനേന 42 ബസ് സര്‍വീസുകളുണ്ടാകും. ഒരു യാത്രക്ക് 3.45 റിയാലാണ് ടികറ്റ് നിരക്ക്. രാവിലെ 7.15 മുതല്‍ രാത്രി 12.00 വരെ തുടരും. റൗന്‍ഡ് ട്രിപ് റൂട് ആരംഭിക്കുന്നത് ബലദ് ഹിസ്റ്റോറികല്‍ ഏരിയയില്‍ നിന്നാണ്. 

Bus Service | പ്രതിദിനം 17 മണിക്കൂര്‍ വരെ ഓട്ടം; ജിദ്ദയില്‍ പുതിയ ബസ് സര്‍വീസിന് തുടക്കമായി


ബാഗ്ദാദിയ, കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, അല്‍സലാം മാള്‍ വഴി അല്‍ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷനിലെത്തും. അവിടെ നിന്ന് അതേ പാതയില്‍ മടങ്ങും. നിലവിലെ ബസ് റൂടുകളിലൂടെയാണ് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസുകള്‍ ജിദ്ദ ട്രാന്‍സ്‌പോര്‍ട് കംപനി ആരംഭിച്ചത്. ജിദ്ദയിലെ പൊതുഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായണ് പുതിയ സേവനം ഒരുക്കിയത്. 

Keywords:  News,World,international,Riyadh,Jeddah,bus,Transport,Gulf,Travel,Top-Headlines, New bus service started in Jeddah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia