അബൂദാബിയേയും ദുബൈയേയും ബന്ധിപ്പിക്കുന്ന പുതിയ നാലുവരി പാത

 


അബൂദാബി: (www.kvartha.com 02.06.2016) ദുബൈയേയും അബൂദാബിയേയും ബന്ധിപ്പിക്കുന്ന പുതിയ നാലുവരി പാത ഈ വര്‍ഷം അവസാനത്തോടെ യാത്രികര്‍ക്കായി തുറന്നുകൊടുക്കും. 62 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയുടെ പണി ഏതാണ്ട് അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. രണ്ട് വശങ്ങളില്‍ നിന്നുമായി നാലു വരികളാണ് പുതിയ ഹൈവേയ്ക്കുള്ളത്. മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ എക്‌സ്‌റ്റെന്‍ഷനുകളിലൊന്നാണിത്.

ഹൈവേയുടെ 83 ശതമാനം പണിയും പൂര്‍ത്തിയായി കഴിഞ്ഞു. അബൂദാബിയിലേയ്ക്ക് പോകുന്ന സീഹ് ഷുഐബില്‍ നിന്നുമാണ് ഹൈവേ ആരംഭിക്കുന്നത്. ഫോറസ്റ്റ് ബെല്‍റ്റ്, അല്‍ മഹ ഫോറസ്റ്റ്, കിസാദ്, ഖലീഫ സിറ്റി എന്നിവയിലൂടെ കടന്നുപോകുന്ന ഹൈവേ അല്‍ അജ്ബാന്‍ റോഡിനെ ക്രോസ് ചെയ്ത് അബു മുറൈഖ, സായിദ് മിലിട്ടറി സിറ്റി, അല്‍ ഫലാഹ് ഏരിയ തുടങ്ങിയവയിലൂടെ കടന്നുപോകും. അബൂദാബി എയര്‍പോര്‍ട്ടിന് പിറകിലുള്ള അബൂദാബി സ്വീഹാന്‍ റോഡിലെ സ്വീഹാന്‍ ഇന്റര്‍ ചേഞ്ചിലൂടേയും ഇത് കടന്നുപോകും.

2.1 ബില്യണ്‍ ദിര്‍ഹമാണ് ഈ പാതയുടെ മൊത്തം ചിലവ്. 6 ഇന്റര്‍ ചേഞ്ചുകള്‍, 6 ഭൂഗര്‍ഭ പാസുകളും ഇതിലുണ്ട്.

അബൂദാബിയേയും ദുബൈയേയും ബന്ധിപ്പിക്കുന്ന പുതിയ നാലുവരി പാത
SUMMARY: A new highway connecting Dubai and Abu Dhabi will be opened to motorists by the end of the year.

Keywords: UAE, Gulf, New Four Lines Highway, Dubai, Abu Dhabi, Motorists, Connecting, Link, Year End,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia