ഏപ്രില്‍ 15 മുതല്‍ ദുബൈയില്‍ പുതിയ രണ്ട് സാലിക് ഗേറ്റുകള്‍ വരുന്നു
Feb 16, 2013, 10:30 IST
ദുബൈ: ദമ ദുബൈയില്‍ ഏപ്രില്‍ 15 മുതല്‍ രണ്ട് സാലിക് ഗേറ്റുകള്‍ വരുന്നു. എമിറേറ്റ്‌സില്‍ സുഗമവും സുരക്ഷിതവുമായ ഗതാഗതം ലക്ഷ്യമിട്ടാണ് പുതിയ ഗേറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് ആര്‍.ടി.എ വ്യക്തമാക്കി. അല്‍ മംസാറിലും എയര്‍പോര്‍ട്ട് ടണലിലുമാണ് ഗേറ്റുകള്‍ സ്ഥാപിക്കുന്നത്.
അല്‍ മംസാര്‍ പാലത്തിന് മുന്‍പും ശേഷവുമാണ് ഗേറ്റുകള്‍. എന്നാല്‍ ഇതിലൂടെ കടന്നുപോകുമ്പോള്‍ ഒരു തവണ മാത്രമേ സാലിക്ക് ഇടാക്കുകയുള്ളു. എയര്‍പോര്‍ട്ട് ടണലിന്റെ വടക്കുഭാഗത്തും പുറത്തേയ്ക്ക് പോകുന്നിടത്തുമാണ് ഗേറ്റുകള്‍ സ്ഥാപിക്കുന്നത്.
നാലു ദിര്‍ഹമാണ് സാലിക് നിരക്ക്. ഗതാഗത മേഖലയിലെ പരിഷ്‌ക്കരണ നടപടികളുടെ ഭാഗമായാണ് പുതിയ ഗേറ്റുകളെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ അല്‍ തയര്‍ പറഞ്ഞു. ഗതാഗത തിരക്കുകുറച്ച് യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍. ദുബൈ രാജ്യാന്തരവിമാനത്താവളവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ എയര്‍ പോര്‍ട്ട് ടണലിന് ഏറെ പ്രാധാന്യമാണുള്ളത്.
വിമാനത്താവളം കൂടുതല്‍ വികസിക്കുകയും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റോഡുകളിലെ തിരക്ക് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ രാവിലേയും വൈകിട്ടും വന്‍ തിരക്കാണ് ടണലില്‍ അനുഭവപ്പെടുന്നത്. ടണല്‍ വികസിപ്പിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉള്ളതിനാല്‍ ഗതാഗത നിയന്ത്രണത്തിന് സാലിക് ഗേറ്റുകള്‍ സ്ഥാപിക്കുക മാത്രമാണ് പോം വഴി.
സാലിക്ക് ഒഴിവാക്കി ശെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് റോഡ് ദുബൈ ബൈപാസ് റോഡ് എന്നിവിടങ്ങളിലൂടെ യാത്രക്കാര്‍ക്ക് പോകാനാകും. റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ കുറച്ച് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നേട്ടങ്ങള്‍ പലതാണെന്നും ആര്‍.ടി.എ അറിയിച്ചു.
തിരക്ക് ഒഴിവാക്കുന്നതിനുപുറമേ ഇന്ധനചിലവ്, അന്തരീക്ഷ മലിനീകരണം, വാഹനമോടിക്കുമ്പോഴുള്ള മാനസീക പിരിമുറുക്കം എന്നിവ ഇല്ലാതാകുമെന്നും ആര്‍.ടി.എ വ്യക്തമാക്കി.
SUMMERY: Dubai: The introduction of two new Salik toll gates aims at reducing traffic congestion in the emirate and to ensure smooth traffic between Dubai and Sharjah. Two more Salik toll gates will be operational in Dubai with effect from April 15 this year, said a top official at the Roads and Transport Authority (RTA).
Keywords: Gulf news, Dubai, Two new Salik toll gates, Reducing traffic congestion, Emirate, Ensure smooth traffic, Dubai, Sharjah, 2013 April 15

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.