Neymar | അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി ബ്രസീലിയന്‍ സൂപര്‍ താരം; ഇത് വേദനാജനകമായ നിമിഷം, രാജ്യത്തിനായി ഇനി കളിക്കുന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്നും നെയ്മര്‍; കിരീടനേട്ടം സ്വപ്‌നം കണ്ടെത്തിയ ഹീറോ മൈതാനം വിട്ടത് പൊട്ടിക്കരഞ്ഞുകൊണ്ട്

 


ദോഹ: (www.kvartha.com) അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി ബ്രസീലിയന്‍ സൂപര്‍ താരം നെയ്മര്‍. ഇത് വേദനാജനകമായ നിമിഷമാണെന്നും രാജ്യത്തിനായി ഇനി കളിക്കുന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്നും ലോക കപിന്റെ ക്വാര്‍ടര്‍ ഫൈനലില്‍ പെനാല്‍ടി ഷൂടൗടില്‍ ക്രൊയേഷ്യയോട് തോറ്റുപുറത്തായതിന് പിന്നാലെ താരം പ്രതികരിച്ചു.

'ഞാന്‍ ദേശീയ ടീമിലേയ്ക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നില്ല, എന്നാല്‍ ടീമിലേക്ക് മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പ് നല്‍കുന്നില്ല. തനിക്കും ബ്രസീല്‍ ടീമിനും ഉചിതമായത് എന്ത് എന്നതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്. ഇത് വേദനാജനകമായ ഒരു വികാരമാണ്, കഴിഞ്ഞ ലോക കപില്‍ സംഭവിച്ചതിനേക്കാള്‍ മോശമായ വികാരമാണിതെന്ന് ഞാന്‍ കരുതുന്നു. ഈ നിമിഷത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല', എന്നും മത്സരശേഷം വികാരാധീനയായ അദ്ദേഹം പറഞ്ഞു.

Neymar | അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി ബ്രസീലിയന്‍ സൂപര്‍ താരം; ഇത് വേദനാജനകമായ നിമിഷം, രാജ്യത്തിനായി ഇനി കളിക്കുന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്നും നെയ്മര്‍; കിരീടനേട്ടം സ്വപ്‌നം കണ്ടെത്തിയ ഹീറോ മൈതാനം വിട്ടത് പൊട്ടിക്കരഞ്ഞുകൊണ്ട്

ക്വാര്‍ടറില്‍ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നെയ്മര്‍ മൈതാനം വിട്ടത്. ഗോള്‍വേട്ടയില്‍ ഇതിഹാസതാരം പെലെയ്‌ക്കൊപ്പമെത്തിയ നെയ്മറുടെ അധികസമയത്തെ ത്രിലര്‍ ഗോളിനും ബ്രസീലിനെ രക്ഷിക്കാനിയിരുന്നില്ല. ക്രൊയേഷ്യ സമനില ഗോള്‍ കണ്ടെത്തിയതിന് പിന്നാലെ ഷൂടൗടില്‍ 4-2 നാണ് ക്രൊയേഷ്യ ബ്രസീലിനെ കീഴടക്കിയത്.

നിശ്ചിത സമയത്ത് ഗോള്‍ രഹിതമായ മത്സരം അധിക സമയത്ത് 1-1 എന്നനിലയിലായതോടെയാണ് ഷൂടൗട് വേണ്ടിവന്നത്. ലോകകപ്പ് ജയിക്കാന്‍ കഴിയാത്ത ബ്രസീലിന്റെ സൂപര്‍താരങ്ങളുടെ പട്ടികയിലേക്കാണ് ഇതോടെ നെയ്മറിന്റേയും പോക്ക്. 2014-ല്‍ സ്വന്തം നാട്ടില്‍ കപ് നേടുമെന്ന് ഉറച്ചുവിശ്വസിച്ച ബ്രസീല്‍ ടീമിന്റെ മുന്‍നിരപോരാളിയായിരുന്നു നെയ്മര്‍. എന്നാല്‍ ക്വാര്‍ടറില്‍ കൊളംബിയന്‍ താരം യുവാന്‍ സുനിഗയുടെ മാരകഫൗളില്‍ വീണുപോയി.

പിന്നാലെ സൂപര്‍ താരത്തിന്റെ പരിക്കില്‍ ഉലഞ്ഞ ബ്രസീല്‍ സെമിയില്‍ ജര്‍മനിയില്‍ നിന്ന് വന്‍തോല്‍വി ഏറ്റുവാങ്ങി. 2018- ല്‍ റഷ്യയില്‍ നെയ്മറും ബ്രസീലും ഫേവറിറ്റുകളിയിരുന്നു. എന്നാല്‍ മൈതാനത്ത് എതിരാളികളാല്‍ നിരന്തരം ഫൗള്‍ ചെയ്യപ്പെട്ട് നെയ്മര്‍ വീണു. ക്വാര്‍ടറില്‍ ബെല്‍ജിയത്തോട് കീഴടങ്ങാനായിരുന്നു വിധി.

ഖത്വറിലേക്ക് വരുമ്പോള്‍ നെയ്മറും പരിശീലകന്‍ ടിറ്റെയും കിരീടം അത്ര ആഗ്രഹിച്ചിരുന്നു. ഇനിയൊരു ലോക കപിനുള്ള ബാല്യമില്ലെന്ന് പലതവണ നെയ്മര്‍ സൂചിപ്പിച്ചിരുന്നു. ഒടുവില്‍ അവസാന പെനാല്‍ടി കിക് എടുക്കാന്‍ കഴിയാതെയാണ് നെയ്മറുടെ മടക്കം.

Keywords: Neymar says 'no guarantee' he will play for Brazil again as Pele shows support, Doha, Qatar, FIFA-World-Cup-2022, Football Player, Neymar, Trending,Gulf, World, Sports, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia