Mystery | മോചന ശ്രമങ്ങള്‍ക്ക് തിരിച്ചടി? ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് ദുരൂഹ ഫോണ്‍ സന്ദേശം: വധശിക്ഷ ഉത്തരവ് വന്നെന്ന് വെളിപ്പെടുത്തല്‍!


● ഈദ് അവധിക്ക് ശേഷം വധശിക്ഷ നടപ്പാക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
● വനിതാ അഭിഭാഷകയുടേത് എന്ന പേരിലാണ് ഫോൺ സന്ദേശം എത്തിയത്.
● ആരാണ് ഈ വനിതാ അഭിഭാഷക എന്ന് വ്യക്തമല്ല.
● റമസാൻ മാസത്തിൽ നടപടിക്ക് സാധ്യതയില്ലെന്ന് സാമുവൽ ജെറോം പറഞ്ഞു.
സന: (KVARTHA) യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനശ്രമങ്ങള്‍ക്കിടെ ആശങ്ക ഉയര്‍ത്തി ദുരൂഹ ഫോണ്‍ സന്ദേശം. വധശിക്ഷാ ഉത്തരവ് ജയിലില്‍ എത്തിയെന്നും ഈദ് അവധിക്ക് ശേഷം നടപ്പാക്കുമെന്നും അറിയിച്ചുള്ള ഫോണ്‍ സന്ദേശം നിമിഷ പ്രിയയ്ക്ക് ലഭിച്ചു.
വനിതാ അഭിഭാഷകയുടേത് എന്ന പേരിലാണ് ഫോണ്‍ സന്ദേശം എത്തിയത്. വധശിക്ഷാ തീയതി തീരുമാനിച്ചതായി അഭിഭാഷക പറഞ്ഞെന്ന് നിമിഷ പ്രിയ അമ്മയ്ക്കയച്ച ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കി. സനായിലെ ജയിലിലാണ് നിമിഷ പ്രിയ കഴിയുന്നത്. ഈ വാര്‍ത്ത നിമിഷയുടെ മോചനശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു.
'അരമണിക്കൂര്‍ മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നു. അതൊരു ലോയര്‍ സ്ത്രീയുടേതാണ്. ജയില്‍ ഓഫീസിലേക്ക് വിളിച്ചിട്ട് നിമിഷ പ്രിയയുമായി സംസാരിക്കണമെന്ന് പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, ഒന്നുമായില്ല, കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അവര്‍ പറഞ്ഞത് വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്ക്.'- നിമിഷ പ്രിയ ശബ്ദസന്ദേശത്തില്‍ പറഞ്ഞു.
ഈ വനിതാ അഭിഭാഷക ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച ഉത്തരവ് ജയിലില്‍ വന്നതായി ഔദ്യോഗികമായി അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. റമസാന്‍ മാസത്തില്‍ നടപടികള്‍ക്ക് സാധ്യതയില്ലെന്ന് മോചന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.
2009-ലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ നഴ്‌സായി യെമനില്‍ ജോലിക്ക് എത്തിയത്. 2012-ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. യെമനില്‍ ക്ലിനിക് ആരംഭിക്കാന്‍ നിമിഷയും ടോമിയും തലാല്‍ അബ്ദുല്‍ മഹ്ദി എന്നയാളെ സ്‌പോണ്‍സറാക്കി. എന്നാല്‍, ആഭ്യന്തര യുദ്ധകാലത്ത് തലാല്‍ കടുത്ത ചൂഷണങ്ങള്‍ നടത്തിയെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ആരോപിക്കുന്നു. 2017 ജൂലൈയിലാണ് തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയ അറസ്റ്റിലായത്. 2020-ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ബ്ലഡ് മണി നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇതുവരെ വിജയിച്ചിട്ടില്ല.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക. നിങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.
Nimisha Priya, a Malayali nurse imprisoned in Yemen, received a mysterious phone call stating that her death sentence order has arrived at the jail and will be executed after Eid. The caller identified herself as a female lawyer. The authenticity of the call is unclear, raising concerns about her ongoing release efforts.
#NimishaPriya #Yemen #DeathSentence #MysteriousCall #KeralaNurse #ReleaseNimisha