Nimisha Priya | യെമനിലെ ജയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; മകളെ നേരിട്ട് കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

 


സന: (KVARTHA) യെമനിലെ ജയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ നേരിട്ട് കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. 11 വര്‍ഷത്തിന് ശേഷമായിരിക്കും അമ്മ മകളെ കാണുക. യെമനിലെ സനയില്‍ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവല്‍ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് നിര്‍ദേശം.

പ്രാദേശിക സമയം 10.30ഓട് കൂടി (ഇന്‍ഡ്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണി) പ്രേമകുമാരി ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അവര്‍ക്കൊപ്പമാകും ജയിലിലെത്തി നിമിഷയെ സന്ദര്‍ശിക്കുക. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവന്‍മാരുമായുള്ള ചര്‍ച്ചയും വൈകാതെ നടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മകളെ കാണാനാകുന്നതിന്റെ സന്തോഷണത്തിലാണ് പ്രേമകുമാരി. 2012ലാണ് മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ചൊവ്വാഴ്ച (23.04.2024) രാവിലെ 11 മണിയോടെ (ഇന്‍ഡ്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്ന് സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ദിയാധനം സംബന്ധിച്ച ചര്‍ചകളാണ് ആരംഭിക്കേണ്ടത്.

Nimisha Priya | യെമനിലെ ജയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; മകളെ നേരിട്ട് കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

സഊദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുര്‍ റഹീമിനുളള ദിയാധനമായ 34 കോടി സ്വരൂപിക്കാന്‍ വേണ്ടി കൈകോര്‍ത്ത മലയാളികള്‍ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്പ് പ്രേമകുമാരി പ്രതികരിച്ചത്.

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.

Keywords: News, Gulf, Gulf-News, Nimisha Priya, Mother, Premakumari, Permission, Daughter, Yemen, Jail, Prison, Punishment, Case, Court, Bloody Money, Help, Money, Nimisha Priya's mother Premakumari gets permission to see her daughter in Yemen Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia