Tragedy | യുഎഇയില്‍ ബസ് മറിഞ്ഞ് 9 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്ക്, മരിച്ചവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന

 
UAE: 9 died, 73 rescued as bus overturns in Sharjah's Khorfakkan region
UAE: 9 died, 73 rescued as bus overturns in Sharjah's Khorfakkan region

Photo Credit: X/Aghaddir Al

● നിര്‍മാണ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ചത്.
● മരിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. 
● വാഹനത്തിന്റെ വലത് ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. 

ഷാര്‍ജ: (KVARTHA) ബസ് ഖോര്‍ഫക്കാനില്‍ അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റു. 73 പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച ഖോര്‍ഫക്കാനില്‍ തൊഴിലാളികളുടെ ബസിന്റെ ബ്രേക്ക് തകരാറിനെത്തുടര്‍ന്ന് മറിഞ്ഞ് ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള 83 യാത്രക്കാരില്‍ ഒമ്പത് പേരും മരിച്ചതായി ഷാര്‍ജ പോലീസ് തിങ്കളാഴ്ച അറിയിച്ചു.

ഖോര്‍ഫക്കാന്‍ ടണല്‍ കഴിഞ്ഞ ഉടനെയുള്ള റൗണ്ട് എബൗണ്ടില്‍ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അജ്മാനിലെ ഒരു സ്വകാര്യ നിര്‍മാണ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ചത്. ഇവരില്‍ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. 

ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡില്‍ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാഹനത്തിന്റെ വലത് ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. ഒമ്പത് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടുവെന്നാണ് ലഭിച്ച വിവരം. 

പരുക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ ഖോര്‍ഫക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ പേരുവിവരങ്ങളും ലഭ്യമായിട്ടില്ല. അപകടം നടന്ന ഉടനെതന്നെ ഖോര്‍ഫക്കാന്‍ പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയുമായിരുന്നു.

#UAEaccident #busaccident #Khorfakkan #tragedy #safety #expatriates

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia