Cristiano Ronaldo | സഊദി അറേബ്യയിലെ അല്‍ നാസര്‍ ക്ലബില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Dec 7, 2022, 15:37 IST
ദോഹ: (www.kvartha.com) ലോകകപ്പിന് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നാസറില്‍ ചേരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട താരം സൗദി അറേബ്യയില്‍ കളിക്കാന്‍ കോടിക്കണക്കിന് രൂപയുടെ കരാറിന് സമ്മതിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴത് നിഷേധിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നാസറുമായി താന്‍ കരാര്‍ ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് താരം വ്യക്തമാക്കി.
ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ 6-1 ന് വിജയിച്ച മത്സരത്തിന് ശേഷമായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം. പിയേഴ്സ് മോര്‍ഗനുമായുള്ള ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ക്ലബിന്റെ ഉടമകളെ വിമര്‍ശിക്കുകയും മാനജര്‍ എറിക് ടെന്‍ ഹാഗിനോടുള്ള നീരസം സൂചിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് റൊണാള്‍ഡോ യുണൈറ്റഡ് വിടാന്‍ തീരുമാനിച്ചത്.
യുവന്റസില്‍ നിന്ന് വന്ന് 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ യുണൈറ്റഡുമായി പിരിയേണ്ടി വന്നു.
അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ റൊണാള്‍ഡോ അടുത്ത കാലത്തായി മികച്ച ഫോം പുറത്തെടുത്തില്ലെന്നിരിക്കെ യൂറോപ്പിലെ മികച്ച ക്ലബുമായി വന്‍തുകയ്ക്ക് കരാറിലെത്താന്‍ പാടാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ താരത്തിന് ലഭിച്ചത് മികച്ച ഓഫറായിരുന്നു. എന്നാല്‍ താരം അത് ഇഷ്ടപ്പെടുന്നില്ലേ, അതോ കരാര്‍ ഇതുവരെ പരിധിയില്‍ എത്തിയിട്ടില്ലേ എന്ന കാര്യം വ്യക്തമല്ല.
< !- START disable copy paste -->

Keywords: Latest-News, World, FIFA-World-Cup-2022, Cristiano Ronaldo, Sports, Football Player, Football, Gulf, Qatar, Saudi Arabia, Al-Nassr Football Club, 'Not true': Cristiano Ronaldo denies rumours that he will join Saudi's Al Nassr club under mega-money deal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.