ദുബൈയില്‍ പോലീസ് പട്രോളിംഗ് കാറുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിഴയടയ്ക്കാം

 


ദുബൈ: (www.kvartha.com 23.07.2015) ദുബൈയിലെ പോലീസ് പട്രോളിംഗ് കാറുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രാഫിക് പിഴയടയ്ക്കാനുള്ള സംവിധാനം ഉടന്‍ വരുന്നു. തവണകളായി പലിശ രഹിതമായി ട്രാഫിക് പിഴ അടയ്ക്കാനുള്ള സംവിധാനത്തിന് പിന്നാലെയാണിത്.

ട്രാഫിക് പട്രോള്‍ കാറുകളില്‍ ഉടനെ തന്നെ ക്രെഡിറ്റ് കാര്‍ഡ് റീഡറുകള്‍ സ്ഥാപിക്കുമെന്ന് ദുബൈ പോലീസ് ഇ സര്‍വീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഖാലീദ് അല്‍ റസൂഖി പറഞ്ഞു.

ദുബൈയില്‍ പോലീസ് പട്രോളിംഗ് കാറുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിഴയടയ്ക്കാം

നിലവില്‍ ഗതാഗത വകുപ്പുകള്‍, പോലീസ് സ്‌റ്റേഷനുകള്‍, റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫീസുകള്‍, ദുബൈ പോലീസിന്റെ വെബ്‌സൈറ്റ്, കിയോസ്‌ക്‌സ്, എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക് എന്നിവ വഴി പിഴയടയ്ക്കാനുള്ള സം വിധാനങ്ങള്‍ നിലവിലുണ്ട്.

SUMMARY: Dubai residents and visitors will soon be able to make traffic fines payments at police patrol cars using their credit cards, in addition to having the option to split the fine amount in instalments with 0 per cent interest.

Keywords: Dubai, UAE, Traffic Patrol car, Fine,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia