PCR testing | കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു; മുസഫയിലെ സൗജന്യ പിസിആര്‍ പരിശോധനാ ടെന്റുകളുടെ എണ്ണം കുറച്ച് യു എ ഇ

 


അബൂദബി: (www.kvartha.com) കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ മുസഫയിലെ സൗജന്യ പിസിആര്‍ പരിശോധനാ ടെന്റുകളുടെ എണ്ണം കുറച്ച് യു എ ഇ. നാലില്‍ നിന്നു രണ്ടാക്കിയാണ് കുറച്ചത്. നിയന്ത്രണങ്ങളില്‍ ഇളവു വന്നതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് കാരണം.

അബൂദബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്നു എന്നതുകൊണ്ടുതന്നെ ആഴ്ചയിലും രണ്ടാഴ്ചയില്‍ ഒരിക്കലും പിസിആര്‍ പരിശോധന നടത്തിയിരുന്നു. 2019ല്‍ തുടങ്ങിയ സൗജന്യ പരിശോധനയില്‍ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.

PCR testing | കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു; മുസഫയിലെ സൗജന്യ പിസിആര്‍ പരിശോധനാ ടെന്റുകളുടെ എണ്ണം കുറച്ച് യു എ ഇ

മുന്‍കാലങ്ങളില്‍ ദിവസേന ശരാശരി 60,000 പേര്‍ സൗജന്യ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇപ്പോള്‍ അത് 15,000 ആയി കുറഞ്ഞിട്ടുണ്ട്. സൗജന്യ പിസിആര്‍ പരിശോധന കുറഞ്ഞ വരുമാനക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു.

നിര്‍ത്തിയ ടെന്റുകള്‍

മുസഫ എല്‍എല്‍എച് ആശുപത്രിക്കു സമീപം എം1ലെയും ഐകാഡ് സിറ്റി എം43ലെയും ടെന്റുകളാണ് നിര്‍ത്തിയത്.

മുസഫയില്‍ ഇനി രണ്ടു ടെന്റുകള്‍ മാത്രം

മുസഫ എം 32ല്‍ കെഎം ട്രേഡിങിനു സമീപവും എം 12ല്‍ നിസാന്‍ ഷോറൂമിന് സമീപവുമുള്ള ടെന്റുകളില്‍ 24 മണിക്കൂറും പരിശോധനയുണ്ടാകും. കൂടാതെ അല്‍ബാഹിയ, ഹമീം, മഫ്‌റഖ് എന്നിവിടങ്ങളിലെ ടെന്റുകളും തുടരും. അബൂദബിയില്‍ ഗ്രീന്‍ പാസ് കാലാവധി 14ല്‍ നിന്ന് 30 ദിവസമാക്കി വര്‍ധിപ്പിച്ചതും പരിശോധകരുടെ എണ്ണം കുറച്ചു. ഷോപിങ് മാള്‍, വിനോദ കേന്ദ്രങ്ങള്‍, ഹോടെലുകള്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിനു മാത്രമാണ് ഗ്രീന്‍പാസ് ചോദിക്കുന്നത്.

Keywords: Number of free PCR testing tents in Musafa reduced, Abu Dhabi, News, UAE, COVID-19, Patient, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia