സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങിനിടെ ഉപഭോക്താവ് ബോധരഹിതനായത് കൊവിഡ് മൂലമെന്ന് പ്രചാരണം; വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

 


ദോഹ: (www.kvartha.com 26.04.2020) സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ യുവാവ് ബോധരഹിതനായത് കൊവിഡ്-19 മൂലമല്ലെന്ന് അധികൃതര്‍. യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത് രോഗബാധ മൂലമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കൊവിഡ് 19 മൂലമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പെട്ടെന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്നാണ് ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത്. അടിയന്തര വൈദ്യസഹായം നല്‍കിയതോടെ വ്യക്തി സുഖം പ്രാപിച്ചതായും മന്ത്രാലയം ട്വീറ്റ് ചെയ്തു.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങിനിടെ ഉപഭോക്താവ് ബോധരഹിതനായത് കൊവിഡ് മൂലമെന്ന് പ്രചാരണം; വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

Keywords:  News, Gulf, Doha, Youth, COVID19, Health, Officials replied to the news about customer fainted due to covid while shopping
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia