'അബുദബിയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു'; യുവതി കസ്റ്റഡിയിൽ; വിവാഹം കഴിഞ്ഞത് 4 മാസം മുമ്പ് മാത്രം!

 


ദുബൈ: (www.kvartha.com 05.04.2022) അബുദബിയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചതായി റിപോർട്. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ സഞ്ജു മുഹമ്മദിന്റെ ഭാര്യ ശജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
              
'അബുദബിയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു'; യുവതി കസ്റ്റഡിയിൽ; വിവാഹം കഴിഞ്ഞത് 4 മാസം മുമ്പ് മാത്രം!

അബൂദബി ഗയാതിയിൽ സഞ്ജു മുഹമ്മദിന്റെ കൂടെയാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സഞ്ജുവും ശജനയും തമ്മിലുള്ള വിവാഹം നടന്നത്. സന്ദര്‍ശക വിസയില്‍ അടുത്തിടെയാണ് റൂബിയും ശജനയും അബുദബിയില്‍ എത്തിയത്.

സംഭവത്തില്‍ അബുദബി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Keywords:  News, World, UAE, Gulf, Top-Headlines, Obituary, Abu Dhabi, Woman, Died, Older woman died in Abu Dhabi.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia